വാഷിങ്ടൺ: ഇന്ത്യയിൽനിന്നടക്കം തൊഴിൽ തേടി യു.എസിൽ കുടിയേറുന്നവർ ആശ്രയിക്കുന്ന എച്ച്-1ബി വിസയിൽ നിലപാട് മയപ്പെടുത്തി ടെക് ഭീമനും ട്രംപ് ഭരണത്തിലെ പ്രധാനിയുമായ എലോൺ മസ്ക്. വിദേശതൊഴിലാളികൾ തീർച്ചയായും രാജ്യത്ത് അനിവാര്യമായതിനാൽ എച്ച്-1ബി വിസ ചട്ടങ്ങളിൽ കാര്യമായ ഭേദഗതി വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ട്രംപ് ഭരണകൂടത്തിൽ സർക്കാർ കാര്യക്ഷമത വകുപ്പിന് രൂപം നൽകി മസ്കിനു പുറമെ ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമിയെയും അംഗമാക്കിയിരുന്നു. ‘സ്പേസ് എക്സ്, ടെസ്ല, അമേരിക്കയെ ശക്തിപ്പെടുത്തിയ മറ്റു നൂറുകണക്കിന് കമ്പനികൾ എന്നിവയെല്ലാം ഇങ്ങനെയായത് എച്ച്-1ബി കാരണമാണ്’- മസ്ക് പറഞ്ഞു.
സാങ്കേതിക, സൈദ്ധാന്തിക വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലുകളിൽ വിദേശ ജോലിക്കാരെ നിയമിക്കാൻ യു.എസ് കമ്പനികളെ അനുവദിക്കുന്ന വിസയാണ് എച്ച്-1ബി വിസ. ഇന്ത്യ, ചൈന രാജ്യങ്ങളിൽനിന്ന് ഓരോ വർഷവും ലക്ഷങ്ങളാണ് ഈ വിസയിൽ യു.എസിലെത്തുന്നത്. അമേരിക്കൻ പൗരന്മാർക്ക് അവസരം നിഷേധിക്കുന്നുവെന്നു പറഞ്ഞ് റിപ്പബ്ലിക്കൻ കക്ഷിയിലടക്കം നിരവധി പേർ ഈ വിസക്കെതിരെ രംഗത്തുണ്ട്.
വാഷിങ്ടൺ: യു.എസ് ട്രഷറി വകുപ്പിന്റെ സംവിധാനങ്ങളിൽ ചൈനീസ് ഹാക്കർമാർ നുഴഞ്ഞുകയറിയതായി ആരോപിച്ച് അമേരിക്ക. ജീവനക്കാരുടെ വിവരങ്ങൾ, രഹസ്യസ്വഭാവമുള്ളതല്ലാത്ത വിവരങ്ങൾ എന്നിവ സ്വന്തമാക്കിയതായും നിയമവിദഗ്ധർക്ക് വകുപ്പ് അയച്ച കത്തിൽ പറയുന്നു. ഹാക്കിങ്ങിന്റെ ആഘാതം പഠിക്കാൻ ഫെഡറൽ അന്വേഷണ ഏജൻസിയെയും മറ്റു സമിതികളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് ചൈന പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.