ഓക്‌ലൻഡ്: ലോകം കാത്തിരുന്ന പുതുവർഷം ക്രിസ്മസ് ദ്വീപ് എന്ന് അറിയപ്പെടുന്ന കിരിബാത്തിയിലും ന്യൂസിലൻഡിലും എത്തി. ഇന്ത്യൻ സമയം വൈകിട്ട് 4.30നാണ് ന്യൂസിലൻഡ് പുതുവർഷം ആഘോഷിച്ചത്. വെല്ലിങ്ടനിലെയും ഓക്‌ലൻഡിലെയും കരിമരുന്ന് പ്രയോഗത്തിന്‍റെയും ആഘോഷങ്ങളുടെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
ടോംഗ, സമോവ, ഫിജി എന്നീ രാജ്യങ്ങളാണ് ന്യൂസിലൻഡിന് പിന്നാലെ പുതുവർഷം ആഘോഷിക്കുന്നത്. പിന്നീട് ക്വീൻസ്‌ലാൻഡും വടക്കൻ ഓസ്‌ട്രേലിയയും പുതുവർഷം ആഘോഷിക്കും. ജപ്പാൻ, ദക്ഷിണ കൊറിയ, ഉത്തര കൊറിയ എന്നീ രാജ്യങ്ങളിൽ രാത്രി 8.30ന് പുതുവർഷം എത്തും. ബംഗ്ലാദേശിനും നേപ്പാളിനും പിന്നാലെ പതിനാറാമതായാണ് ഇന്ത്യയിൽ പുതുവർഷം പിറവിയെടുക്കുന്നത്. ശ്രീലങ്കയും ഇന്ത്യക്കൊപ്പം പുതുവർഷത്തെ വരവേൽക്കും.
മധ്യ പസഫിക് ദ്വീപ് രാഷ്ട്രമായ കിരിബാത്തി അന്താരാഷ്ട്ര ദിനാങ്കരേഖയോട് തൊട്ടുകിടക്കുന്ന രാജ്യമാണ്. ഇന്ത്യൻ സമയം ഉച്ചതിരഞ്ഞ് 3.30നാണ് ഇവിടെ പുതുവർഷം എത്തിയത്. പരമ്പരാഗത നൃത്തം, കരിമരുന്ന് പ്രയോഗം, വിരുന്ന് സൽക്കാരം, പ്രാർത്ഥനാ ചടങ്ങുകൾ എന്നിവയോടെയാണ് ഇവിടെ ആളുകൾ പുതുവർഷം ആഘോഷിച്ചത്. പുതുവർഷം അവസാനമെത്തുക യു.എസിലെ ജനവാസമില്ലാത്ത ബേക്കർ, ഹൗലൻഡ് ദ്വീപുകളിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.