ബാങ്കോക്കിലേക്കുള്ള ടിക്കറ്റ് സമ്മാനമായി കിട്ടി; യാത്ര മരണത്തിലേക്ക്

സോൾ: ദക്ഷിണ കൊറിയയിൽ ലാൻഡിങ്ങിനിടെ ഉണ്ടായ വിമാനാപകടത്തിൽ 175 പേർ മരിച്ചതിനു പിന്നാലെ പുറത്തുവരുന്നത് ഹൃദയ ഭേദകമായ കഥകളാണ്.മരണപ്പെട്ടവരിൽ പലരും കുടുംബമായാണ് യാത്ര ചെയ്‌തത്‌.തങ്ങളുടെ ജീവിതത്തിലെ സവിശേഷ ദിവസങ്ങളാഘോഷിക്കാൻ യാത്ര പുറപ്പെട്ടവരാണ് ദാരുണമായി മരണപ്പെട്ടത്.

ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് അനുസരിച്ച്, മരിച്ചവരിൽ 30 വയസ്സുകാരിയായ ഒരു മാധ്യമ പ്രവർത്തകയും അവരുടെ ഭർത്താവും ഉൾപ്പെടുന്നു, ജോലിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന് കമ്പനി നൽകിയ പ്രതിഫലമായിരുന്നു ബാങ്കോക്കിലേക്കുള്ള യാത്രാ ടിക്കറ്റ്.

മരിച്ചവരിൽ 43 വയസ്സുള്ള യുവാവ് ഭാര്യക്കും മൂന്നു വയസ്സുള്ള മകനുമൊത്ത് നടത്തിയ ആദ്യ വിദേശ യാത്രയായിരുന്നു മരണത്തിൽ പര്യവസാനിച്ചത്. യാത്രയുടെ സമയക്രമം കാരണം തളർന്നെങ്കിലും മകനുമൊത് സമയം ചിലവഴിക്കാൻ സാധിച്ചതിൽ സന്തോഷവാനാണെന്നാണ് മരണത്തിന് മണിക്കൂറുകൾക്ക് മുൻപ് ആ പിതാവ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

ദക്ഷിണ കൊറിയയിലെ മുവാൻ രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനെയാണ് ജെജു എയറിന്‍റെ വിമാനം അപകടത്തിൽപ്പെട്ടത്. ആറ് ജീവനക്കാർ അടക്കം 181 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത് ,ഇതിൽ 173 യാത്രക്കാർ ദക്ഷിണ കൊറിയക്കാരും രണ്ടു പേർ തായ്‌ലൻഡ് പൗരന്മാരുമാണ്.

Tags:    
News Summary - work reward turned fatal, journalist couple dies in south korea plane clash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.