'ഞങ്ങളുടെ കൂടിചേരൽ ആർക്കും തടയാനാവില്ല'; തയ്‍വാന് മുന്നറിയിപ്പുമായി ഷീ ജിങ് പിങ്

ബീജിങ്: പുതുവത്സര ദിനത്തിൽ തായ്‍വാന് മുന്നറിയിപ്പുമായി ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങ്. ചൈനയുടേയും തയ്വാന്റെയും കൂടിചേരൽ ഒരാൾക്കും തടയാനാവില്ലെന്ന് ഷീ പറഞ്ഞു. തയ്‍വാന്റെ ഇരുവശത്തുമുള്ള ജനങ്ങൾ ഒരു കുടുംബമാണ്. അവരുടെ കൂടി​ചേരൽ ആർക്കും തടയാനാവില്ല. ചരിത്രപരമായ ഒത്തുചേരൽ ഉണ്ടാകുമെന്നും ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഷീ പറഞ്ഞു.

കഴിഞ്ഞ ഒരു വർഷത്തിനിടെ തയ്‍വാനിൽ ചൈന സൈനിക സാന്നിധ്യം വർധിപ്പിച്ചിരുന്നു. നിരന്തരമായി യുദ്ധകപ്പലുകളും വിമാനങ്ങളും അയച്ച് രാജ്യത്തെ സമ്മർദ്ദത്തിലാക്കുകയാണ് ചൈനയുടെ ലക്ഷ്യം. ഇതിനിടെയാണ് പുതുവത്സരദിനത്തിൽ ഷീയുടെ പ്രസ്താവന കൂടി പുറത്ത് വരുന്നത്.

തയ്‍വാനെ കൈപിടിയിലൊതുക്കാൻ ഇതുവരെ ഒരു ആക്രമണത്തിന് ചൈന മുതിർന്നിട്ടില്ല. യു.എസ് ഉൾപ്പടെയുള്ള പാശ്ചാത്യ ലോകരാജ്യങ്ങളുടെ പിന്തുണ തയ്‍വാനുണ്ട്. തയ്‍വാന് യു.എസ് ആയുധങ്ങൾ നൽകുന്നുണ്ട്. ഇക്കാര്യത്തിൽ ചൈന യു.എസിനോട് ശക്തമായ പ്രതിഷേധ അറിയിക്കുകയും ചെയ്തു.

എന്നാൽ, ആയുധ വിൽപനയിൽ നിന്ന് പിന്മാറാൻ യു.എസ് ഇതുവരെ തയാറായിട്ടില്ല. അതേസമയം, കഴിഞ്ഞ പുതുവത്സര ദിനത്തിലും സമാനമായ പ്രസ്താവന ഷീ ജിങ്പിങ് നടത്തിയിരുന്നു. അന്നും കൂടിചേരൽ വൈകില്ലെന്ന സൂചനയാണ് ചൈനീസ് പ്രസിഡന്റ് നൽകിയത്.

Tags:    
News Summary - Xi Jinping warns Taiwan in New Year's speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.