ഡമസ്കസ്: ആക്രമണം രൂക്ഷമായ അലപ്പോയില്‍നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ 14കാരനായ ടെലിവിഷന്‍ ബാലനടന്‍ കൊല്ലപ്പെട്ടു. കുടുംബത്തോടൊപ്പം പട്ടണത്തില്‍നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കവെ കാറിനു മുകളില്‍ മിസൈല്‍ പതിക്കുകയായിരുന്നു. സിറിയയിലെ വിമത നിയന്ത്രണത്തിലുള്ള പ്രദേശത്തെ ടെലിവിഷന്‍ ചാനലിലെ കോമഡി പരമ്പരയിലൂടെ ശ്രദ്ധേയനായ ഖുസ അബ്തിനി എന്ന ബാലനടനാണ് കൊല്ലപ്പെട്ടത്. പത്തു വയസ്സു മുതല്‍ അഭിനയിച്ചുകൊണ്ടിരിക്കയായിരുന്നു. ബശ്ശാര്‍ അല്‍അസദിന്‍െറ എതിരാളികള്‍ തയാറാക്കുന്ന വിഡിയോകളിലെ അഭിനയത്തിലൂടെ അന്താരാഷ്ട്ര തലത്തിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്കൂള്‍ നാടകങ്ങളിലും പങ്കെടുത്ത് അഭിനയമികവ് തെളിയിച്ചിട്ടുണ്ട്. കുട്ടികള്‍ക്കെതിരായ യുദ്ധക്കുറ്റങ്ങള്‍ക്കും അലപ്പോയെ തകര്‍ക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെയും അഭിനയത്തിലൂടെ പ്രതികരിച്ചിരുന്നു.
ടെ ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.