ധാക്ക: ബംഗ്ളാദേശിലെ ഭീകരാക്രമണങ്ങളുടെ സൂത്രധാരകരെന്ന് കരുതുന്ന രണ്ടു പേരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25,000 അമേരിക്കന്‍ ഡോളര്‍ പ്രതിഫലം നല്‍കുമെന്ന് ബംഗ്ളാദേശ്. ധാക്കയിലെ കഫേയിലും ഈദ് ദിവസത്തിലും നടന്ന ആക്രമണങ്ങളുടെ സൂത്രധാരന്മാരെയാണ് തിരയുന്നത്. തമീം അഹ്മദ് ചൗധരി എന്ന ബംഗ്ളാദേശില്‍നിന്ന് കാനഡയിലേക്ക് കുടിയേറിയയാളും സൈന്യത്തില്‍നിന്ന് പിരിച്ചുവിടപ്പെട്ട മുഹമ്മദ് സിയാവുല്‍ ഹഖുമാണ് സൂത്രധാരകരെന്നാണ് ബംഗ്ളാദേശ് പറയുന്നത്. ഇവരെ പിടികൂടുന്നതിന് അന്താരാഷ്ട്ര അന്വേഷണ ഏജന്‍സികളുടെ സഹായവും തേടിയിട്ടുണ്ട്. ഇവരെ അറസ്റ്റ്ചെയ്യുന്നതോടെ രാജ്യത്തെ ഭീകരപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനാവുമെന്നാണ് പൊലീസ് കണക്കുകൂട്ടുന്നത്. ചൗധരി ജമാഅത്തുല്‍ മുജാഹിദീന്‍ ബംഗ്ളാദേശ് എന്ന സംഘടനയുടെ പുതിയ തലവനാണെന്നാണ് പൊലീസ് ആരോപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.