വൈ​കി​യാ​ണെ​ങ്കി​ലും വ​ന്നു അ​റ​സ്റ്റ് വാ​റ​ന്റ്

ഒ​ടു​വി​ൽ ലോ​ക കോ​ട​തി ഇ​സ്രാ​യേ​ലി നേ​താ​ക്ക​ൾ​ക്കെ​തി​രെ ന​ട​പ​ടി തു​ട​ങ്ങി. അ​ന്താ​രാ​ഷ്ട്ര ക്രി​മി​ന​ൽ കോ​ട​തി (ഐ.​സി.​സി)​യാ​ണ് ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു, മു​ൻ പ്ര​തി​രോ​ധ​മ​ന്ത്രി യോ​വ് ഗാ​ല​ന്റ് എ​ന്നി​വ​ർ​ക്കും (ഇ​തി​ന​കം കൊ​ല്ല​പ്പെ​ട്ടെ​ന്ന് ക​രു​തു​ന്ന) ഹ​മാ​സ് ക​മാ​ൻ​ഡ​ർ മു​ഹ​മ്മ​ദ് ദെ​യ്ഫി​നു​മെ​തി​രെ അ​റ​സ്റ്റ് വാ​റ​ന്റ് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്. പ​ട്ടി​ണി​ക്കി​ട​ൽ യു​ദ്ധ​ത​ന്ത്ര​മാ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള യു​ദ്ധ​ക്കു​റ്റ​ങ്ങ​ൾ​ക്ക് ര​ണ്ട് ഇ​സ്രാ​യേ​ലി നേ​താ​ക്ക​ളും ഉ​ത്ത​ര​വാ​ദി​ക​ളാ​ണെ​ന്ന് ക​ണ്ട​താ​യി കോ​ട​തി പു​റ​​പ്പെ​ടു​വി​ച്ച വാ​റ​ന്റി​ൽ വി​ശ​ദീ​ക​രി​ക്കു​ന്നു. ഇ​തി​നോ​ട് ഇ​സ്രാ​യേ​ലും അ​മേ​രി​ക്ക​യും രൂ​ക്ഷ​മാ​യാ​ണ് പ്ര​തി​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ‘സെ​മി​റ്റി​ക് വി​രു​ദ്ധ​ത’ എ​ന്ന പ​തി​വ് വി​മ​ർ​ശ​നം നെ​ത​ന്യാ​ഹു ഉ​യ​ർ​ത്തു​മ്പോ​ൾ, ഐ.​സി.​സി​ക്ക് ഇ​തി​നു​ള്ള അ​ധി​കാ​ര​മി​ല്ല എ​ന്നാ​ണ് അ​മേ​രി​ക്ക വാ​ദി​ക്കു​ന്ന​ത്. ഐ.​സി.​സി​യെ ഇ​സ്രാ​യേ​ൽ (അ​മേ​രി​ക്ക​യും) അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല എ​ന്ന​താ​ണ​ത്രെ കാ​ര​ണം. യു​ക്രെ​യ്ൻ ആ​ക്ര​മ​ണ​ത്തി​ന്റെ പേ​രി​ൽ റ​ഷ്യ​ൻ പ്ര​സി​ഡ​ന്റ് വ്ലാ​ദി​മി​ർ പുടിനെ​തി​രെ ഐ.​സി.​സി അ​റ​സ്റ്റ് വാ​റ​ന്റ് പു​റ​പ്പെ​ടു​വി​ച്ച​പ്പോ​ൾ കോ​ട​തി​യെ പ്ര​ശം​സി​ച്ച​വ​രാ​ണ് ‘അ​ധി​കാ​ര​പ​രി​ധി’ എ​ന്ന ഒ​ഴി​ക​ഴി​വ് ക​ണ്ടെ​ത്തി നെ​ത​ന്യാ​ഹു​വി​നെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്. ഇ​​സ്രാ​യേ​ൽ ഐ.​സി.​സി​യു​ടെ ഭാ​ഗ​മാ​യി​ട്ടി​ല്ലെ​ങ്കി​ലും ഫ​ല​സ്തീ​ൻ അ​ധി​കാ​ര​പ​രി​ധി​യി​ൽ വ​രു​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​സ്രാ​യേ​ലി​ന്റെ ​‘സെ​മി​റ്റി​ക് വി​രു​ദ്ധ’​വാ​ദം പ്ര​ത്യ​ക്ഷ​ത്തി​ൽ​ത​ന്നെ ബാ​ലി​ശ​മാ​ണെ​ന്ന് മാ​ത്ര​മ​ല്ല വാ​റ​ന്റി​ന് അ​നു​കൂ​ല​മാ​യി ഏ​ക​ക​ണ്ഠ നി​യ​മോ​പ​ദേ​ശം ന​ൽ​കി​യ​വ​രി​ലൊ​രാ​ൾ തി​യ​ഡോ​ർ മെ​റോ​ൺ ആ​ണെ​ന്ന​ത് ആ ​വാ​ദ​ത്തി​ന്റെ മു​ന​യൊ​ടി​ക്കു​ന്നു​മു​ണ്ട്. നി​യ​മ​വി​ശാ​ര​ദ​നും മ​നു​ഷ്യാ​വ​കാ​ശ പ​ണ്ഡി​ത​നും അ​ന്താ​രാ​ഷ്​​ട്ര നി​യ​മ​ത്തി​ൽ പ്ര​ഫ​സ​റു​മാ​യ മെ​റോ​ൺ മു​മ്പ് യു.​എ​ന്നി​ലെ ഇ​സ്രാ​യേ​ലി അം​ബാ​സ​ഡ​റാ​യി​രു​ന്നി​ട്ടു​ണ്ട്. നാ​സി​ക​ളു​ടെ ത​ട​ങ്ക​ലി​ൽ നാ​ലു​വ​ർ​ഷം ക​ഴി​യു​ക​യും ഹോ​ളോ​കോ​സ്റ്റി​നെ ക​ഷ്ടി​ച്ച് അ​തി​ജീ​വി​ക്കു​ക​യും ചെ​യ്ത മെ​റോ​ൺ​കൂ​ടി ഒ​പ്പു​വെ​ച്ച റി​പ്പോ​ർ​ട്ട​നു​സ​രി​ച്ചാ​ണ് വാ​റ​ന്റ് ഇ​റ​ക്കി​യ​ത് എ​ന്നി​രി​ക്കെ, പോ​ള​ണ്ടി​ൽ ജ​നി​ച്ച് ഇ​സ്രാ​യേ​ലി​ലേ​ക്ക് കു​ടി​യേ​റി​യ നെ​ത​ന്യാ​ഹു​വി​ന്റെ സെ​മി​റ്റി​ക് പ്രേ​മം എ​ത്ര പൊ​ള്ള​യാ​ണെ​ന്ന് വ്യ​ക്ത​മാ​വു​ക​യാ​ണ്.

ഇ​സ്രാ​യേ​ലി​ലെ മ​ർ​ദ​ക ഭ​ര​ണ​ക​ർ​ത്താ​ക്ക​ളും അ​വ​രു​ടെ പ​ര​ദേ​ശി സ​ഖാ​ക്ക​ളു​മൊ​ഴി​ച്ചാ​ൽ ലോ​ക​സ​മൂ​ഹം ഉ​യ​ർ​ത്തു​ന്ന ചോ​ദ്യം മ​റ്റൊ​ന്നാ​ണ്: എ​ന്തേ ഇ​ത് ഇ​ത്ര വൈ​കി? ഒ​രു പ​തി​റ്റാ​ണ്ട് പ​ഴ​ക്ക​മു​ള്ള കേ​സി​ൽ, ഐ.​സി.​സി ഇ​സ്രാ​യേ​ലി​ന്റെ കു​റ്റ​ങ്ങ​ളെ​പ്പ​റ്റി അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത് 2021ൽ ​മാ​ത്ര​മാ​ണ്. അ​ത് ഇ​ഴ​ഞ്ഞു​നീ​ങ്ങു​മ്പോ​ഴാ​ണ് വം​ശ​ഹ​ത്യ ലോ​ക​ത്തി​ന്റെ ക​ൺ​മു​ന്നി​ൽ ആ​രം​ഭി​ക്കു​ന്ന​ത്. പി​ന്നെ​യും 13 മാ​സം ക​ഴി​ഞ്ഞാ​ണ് അ​റ​സ്റ്റ് വാ​റ​ന്റ് ഇ​റ​ങ്ങു​ന്ന​ത്. ആ​ഗോ​ള സം​വി​ധാ​ന​ങ്ങ​ളി​ൽ കു​റ്റ​വാ​ളി രാ​ജ്യ​ങ്ങ​ൾ​ക്കു​ള്ള മേ​ൽ​ക്കൈ​യാ​ണ് ഈ ​കാ​ല​താ​മ​സ​ത്തി​ന് കാ​ര​ണം. ഇ​സ്രാ​യേ​ലി​നെ​തി​രെ നി​യ​മ​ന​ട​പ​ടി തു​ട​ങ്ങു​ന്ന​തി​ൽ ഐ.​സി.​സി പ്രോ​സി​ക്യൂ​ട്ട​ർ ക​രീം​ഖാ​ൻ അ​ലം​ഭാ​വം പു​ല​ർ​ത്തു​ന്നു എ​ന്ന് ആ​രോ​പണമുയർന്നിരുന്നു. അ​തി​ന് പു​റ​മെ, പ്രോ​സി​ക്യൂ​ട്ട​ർ​ക്കും ലോ​ക​കോ​ട​തി ജ​ഡ്ജി​മാ​ർ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും നേ​രെ ഭീ​ഷ​ണിയുമുണ്ടായി. ഇ​സ്രാ​യേ​ലി​നെ​തി​രെ നീ​ങ്ങി​യാ​ൽ ഐ.​സി.​സി ജ​ഡ്ജി​മാ​ർ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും അ​മേ​രി​ക്ക​യി​ൽ വി​ല​ക്ക​ട​ക്കം പ്ര​തി​കാ​ര ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട യു.​എ​സ് നേ​താ​ക്ക​ളും പ​ര​സ്യ​മാ​യി ഭീ​ഷ​ണി ഉ​യ​ർ​ത്തി. അ​തി​ന് പാ​ക​ത്തി​ലൊ​രു നി​യ​മം 2002ൽ ​ജോ​ർ​ജ് ബു​ഷി​ന്റെ കാ​ല​ത്ത് കോ​ൺ​ഗ്ര​സ് പാ​സാ​ക്കി​യി​ട്ടു​മു​ണ്ട്. ഇ​തി​നെ​യെ​ല്ലാം നേ​രി​ട്ട്, ചൂ​ളാ​തെ ഐ.​സി.​സി മു​ന്നോ​ട്ടു​പോ​കു​ന്ന​ത് നീ​തി​യി​ലും നി​യ​മ​വാ​ഴ്ച​യി​ലു​മു​ള്ള താ​ൽ​പ​ര്യം കൊ​ണ്ട് ത​ന്നെ​യാ​ണ്. അ​റ​സ്റ്റ് വാ​റ​ന്റ് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ക​രീം​ഖാ​ൻ മേ​യ് മാ​സ​ത്തി​ൽ ഐ.​സി.​സി​യെ സ​മീ​പി​ച്ചെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി​ക​ൾ വൈ​കി​പ്പി​ക്കാ​നു​ദ്ദേ​ശി​ച്ചു​ത​ന്നെ ബ്രി​ട്ട​ൻ കോ​ട​തി​യു​ടെ അ​ധി​കാ​ര​പ​രി​ധി​യെ ചോ​ദ്യം ചെ​യ്തു. ഇ​പ്പോ​ൾ നി​യ​മ​ത്തി​ലെ പ​ഴു​തെ​ല്ലാം അ​ട​ച്ച് ഐ.​സി.​സി ത​ങ്ങ​ളു​ടെ അ​ധി​കാ​ര​പ​രി​ധി നി​സ്സം​ശ​യം സ്ഥാ​പി​ച്ചു​​കൊ​ണ്ട് വാ​റ​ന്റ് ഇ​റ​ക്കി​യി​രി​ക്കു​ന്നു. അ​മേ​രി​ക്ക​യു​ടെ ‘ഇ​ഷ്ട​ക്കാ​രെ’ ലോ​ക​കോ​ട​തി തൊ​ടു​ന്ന​ത് കു​റ​ച്ചു​കാ​ല​ത്തി​നി​ടെ ഇ​താ​ദ്യ​മാ​ണ്. കോ​ട​തി​യെ അം​ഗീ​ക​രി​ച്ച 124 രാ​ജ്യ​ങ്ങ​ളും വാ​റ​ന്റ് ന​ട​പ്പാ​ക്കാ​ൻ ബാ​ധ്യ​സ്ഥ​രാ​ണ്. ത​ങ്ങ​ളു​ടെ നാ​ട്ടി​ൽ കു​റ്റാ​രോ​പി​ത​ർ കാ​ലു​കു​ത്തി​യാ​ൽ അ​വ​രെ പി​ടി​കൂ​ടി കോ​ട​തി​യെ ഏ​ൽ​പി​ക്കേ​ണ്ട ചു​മ​ത​ല അ​വ​ർ​ക്കു​ണ്ട്. ചു​രു​ങ്ങി​യ​പ​ക്ഷം ഇ​ത് കു​റ്റാ​​രോ​പി​ത​രു​ടെ സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യം ഗ​ണ്യ​മാ​യി ചു​രു​ക്കു​ന്നു​ണ്ട്.

ഈ ​കേ​സി​ലൂ​ടെ പ​രീ​ക്ഷിക്ക​പ്പെ​ടു​ന്ന​ത്, എ​ത്ര രാ​ജ്യ​ങ്ങ​ൾ അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ നി​യ​മ​വാ​ഴ്ച​യെ മാ​നി​ക്കു​ന്നു എ​ന്നു​കൂ​ടി​യാ​ണ്. സ​മ്പൂ​ർ​ണ ദാ​സ്യ​ത്തോ​ടെ ഇ​സ്രാ​യേ​ലി​നു​വേ​ണ്ടി ആ​ഗോ​ള നീ​തി ബ​ലി​ക​ഴി​ക്കാ​ൻ ഒ​രു​ങ്ങി​യി​ട്ടു​ള്ള​ത് അ​മേ​രി​ക്ക​യാ​ണ്. കൂ​ട്ടു​പ്ര​തി​യെ​ന്ന് ക​രു​തേ​ണ്ട ബ്രി​ട്ട​ൻ​പോ​ലും ആ ​വി​ധേ​യ​ത്വ​ത്തി​ൽ​നി​ന്ന് മു​ക്തി​നേ​ടു​ന്ന​താ​യി സൂ​ച​ന​യു​ണ്ട്. യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ ഐ.​സി.​സി വാ​റ​ന്റി​നെ മാ​നി​ക്കു​മെ​ന്ന് പ​ര​സ്യ​മാ​യി പ​റ​ഞ്ഞു ക​ഴി​ഞ്ഞു. കാ​ന​ഡ​​യും ബ​ൽ​ജി​യ​വും അ​യ​ർ​ല​ൻ​ഡും നോ​ർ​വേ​യും സ്വീ​ഡ​നും നെ​ത​ർ​ലാ​ൻ​ഡ്സും സ്വി​റ്റ്സ​ർ​ല​ൻ​ഡും ഓ​സ്ട്രി​യ​യും അ​ട​ക്കം (ഇ​വ​യി​ൽ ചി​ല​ർ ഐ.​സി.​സി ന​ട​പ​ടി​യെ വി​മ​ർ​ശി​ച്ചി​ട്ട് പോ​ലു​മു​ണ്ട്) വാ​റ​ന്റ് ന​ട​പ​ടി അ​നു​സ​രി​ക്കാ​നു​ള്ള ത​ങ്ങ​ളു​ടെ ബാ​ധ്യ​ത പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. നി​യ​മ​വാ​ഴ്ച ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന ഈ ​താ​ൽ​പ​ര്യം നീ​തി ബോ​ധം കൊ​ണ്ടാ​യാ​ലും സ്വ​ര​ക്ഷ​ക്കും അ​താ​വ​ശ്യ​മാ​ണെ​ന്ന തി​രി​ച്ച​റി​വു​കൊ​ണ്ടാ​യാ​ലും സ്വാ​ഗ​താ​ർ​ഹ​മാ​ണ്. ഗ​സ്സ​യി​ലും മ​റ്റും ക കുരു​തി ​​ചെ​യ്യ​പ്പെ​ട്ട​വ​രു​ടെ ര​ക്തം ലോ​ക വ്യ​വ​സ്ഥി​തി​യെ മാ​റ്റി​പ്പ​ണി​യു​മെ​ന്നു​ത​ന്നെ ക​രു​താം. ഇ​സ്രാ​യേ​ലി​ന്റെ (അ​മേ​രി​ക്ക​യു​ടെ​യും) ഒ​റ്റ​പ്പെ​ട​ൽ ഇ​തി​ന്റെ അ​നി​വാ​ര്യ ഭാ​ഗ​മാ​ണെ​ന്ന സൂ​ച​ന​ക​ളാ​ണ് ഇ​തു​വ​രെ​യു​ള്ള സം​ഭ​വ​ങ്ങ​ൾ ന​ൽ​കു​ന്ന​ത്. അ​ന്യാ​യ​ത്തി​ന്റെ ശ​ക്തി​ക​ൾ എ​ളു​പ്പം വ​ഴ​ങ്ങു​ന്ന​വ​ര​ല്ല. ബ​ല​​പ്ര​യോ​ഗ​ത്തി​ലും കാ​പ​ട്യ​ത്തി​ലും പൈ​ശാ​ചി​ക​ത​യി​ലും ഏ​ത​റ്റം​വ​രെ​യും പോ​കു​ന്ന അ​​വ​രെ നി​യ​ന്ത്രി​ക്കേ​ണ്ട​ത് സ​മാ​ധാ​നം തേ​ടു​ന്ന ലോ​ക​ത്തി​ന്റെ താ​ൽ​പ​ര്യ​മാ​ണ്. ഐ.​സി.​സി പു​റ​പ്പെ​ടു​വി​ച്ച അ​റ​സ്റ്റ് വാ​റ​ന്റ് കു​റ്റ​വാ​ളി​ക​ളു​ടെ വി​ചാ​ര​ണ​യി​ലേ​ക്കും ശി​ക്ഷ​യി​ലേ​ക്കും എ​ത്തി​ച്ചേ​രു​മെ​ന്ന് ഇ​​പ്പോ​ൾ ക​രു​താ​നാ​വി​​ല്ലെ​ങ്കി​ലും അ​ത് ക​രു​ത്തു​റ്റ സൂ​ച​ന​യാ​ണ്. നി​യ​മ​ത്തി​നും മ​നു​ഷ്യ​ത്വ​ത്തി​നും ത​ങ്ങ​ൾ അ​തീ​ത​രാ​ണെ​ന്ന് ആ​ര് ക​രു​തി​യാ​ലും ലോ​കം അ​തം​ഗീ​ക​രി​ക്കി​ല്ലെ​ന്ന പ്ര​ഖ്യാ​പ​നം. ഇ​ന്ന​ത്തെ ഇ​രു​ട്ടി​ൽ ഈ ​ഇ​ത്തി​രി വെ​ട്ട​ത്തി​നു​പോ​ലും തി​ള​ക്ക​മു​ണ്ട്.

Tags:    
News Summary - Madhyamam Editorial 2024 Nov 25

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.