ഉദ്യോഗസ്ഥര്‍ക്ക് മാഫിയകളുമായി ബന്ധമെന്ന് പ്രസിഡന്‍റ്

മനില: ജഡ്ജിമാരും കോണ്‍ഗ്രസ് അംഗങ്ങളും സൈനിക ഉദ്യോഗസ്ഥരുമടക്കം നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്‍റ് റോഡ്രിഗോ ദുതേര്‍തെ. മാഫിയകള്‍ക്കെതിരായ തന്‍െറ നിലപാട് കടുപ്പിച്ചുകൊണ്ടാണ് പ്രസിഡന്‍റ് ഇക്കാര്യം വ്യക്തമാക്കിയത്. ഞായറാഴ്ച രാവിലെ ടെലിവിഷനിലൂടെ രാഷ്ട്രത്തോട് സംസാരിക്കവെയാണ് ഉന്നത വൃത്തങ്ങള്‍ക്കെതിരെ കടുത്ത ആരോപണം പ്രസിഡന്‍റ് ഉന്നയിച്ചത്. രാജ്യത്തെ ‘മയക്കുമരുന്ന് രാഷ്ട്രീയത്തെ’ തുരത്തുമെന്ന തന്‍െറ പ്രതിജ്ഞയോട് നീതിപുലര്‍ത്തുന്നതിനാണ് ഇത്തരക്കാരുടെ പേരുകള്‍ വെളിപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. 158 ഉദ്യോഗസ്ഥരുടെ പേരുകളാണ് ടെലിവിഷനിലൂടെ പ്രസിഡന്‍റ് വെളിപ്പെടുത്തിയത്. ഇതില്‍ മൂന്നുപേര്‍ കോണ്‍ഗ്രസ് അംഗങ്ങളും ഏഴുപേര്‍ ജഡ്ജിമാരും മറ്റുള്ളവര്‍ പൊലീസ്-സൈനിക ഓഫിസര്‍മാരുമാണ്.

താന്‍ അധികാരത്തിലിരിക്കുന്ന അവസാന ദിവസം വരെ മാഫിയകള്‍ക്കെതിരായ കടുത്ത നിലപാട് തുടരുമെന്നും മനുഷ്യാവകാശങ്ങളെ പരിഗണിക്കുന്നില്ളെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മേയില്‍ ദുതേര്‍തെ അധികാരമേറ്റ ശേഷം എണ്ണൂറിലധികം പേരാണ് മയക്കുമരുന്ന് മാഫിയയുമായുള്ള ബന്ധത്തിന്‍െറ പേരില്‍ രാജ്യത്ത് കൊല്ലപ്പെട്ടത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.