കറാച്ചി: പാകിസ്താനിലെ സര്‍ക്കാര്‍ ആശുപത്രിയിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരുമുള്‍പ്പെടെ 70 പേര്‍ മരിച്ചു. 150ലധികം ആളുകള്‍ക്ക് പരിക്കേറ്റു. തെക്കു പടിഞ്ഞാറന്‍ പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യ തലസ്ഥാനമായ ക്വറ്റയിലെ സിവില്‍ ഹോസ്പിറ്റലിലാണ് സംഭവം.
തിങ്കളാഴ്ച രാവിലെ ബലൂചിസ്താന്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ബിലാല്‍ അന്‍വര്‍ ഖാസി വെടിയേറ്റ് മരിച്ചിരുന്നു. അദ്ദേഹത്തിന്‍െറ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഈ ആശുപത്രിയിലാണ് കൊണ്ടുവന്നത്. സംഭവമറിഞ്ഞ് നൂറുകണക്കിന് അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും ഇവിടെയത്തെിയിരുന്നു. ഉച്ചയോടെ ആശുപത്രി കവാടത്തിലത്തെിയ ചാവേര്‍ ആദ്യം വെടിയുതിര്‍ക്കുകയും തുടര്‍ന്ന് അത്യാഹിത വിഭാഗത്തിനു സമീപം പൊട്ടിത്തെറിക്കുകയുമായിരുന്നു. മരിച്ചവരില്‍ ഭൂരിഭാഗം പേരും അഭിഭാഷകരാണ്. ചുരുങ്ങിയത് നാല് മാധ്യമ പ്രവര്‍ത്തകര്‍ മരിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്.
ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
അതേസമയം, സംഭവത്തിന് പിന്നില്‍ ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ ‘റോ’ ആണെന്ന് ബലൂചിസ്താന്‍ മുഖ്യമന്ത്രി സനാഉല്ലാ സെഹ്രി ‘ജിയോ ന്യൂസ്’ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ആരോപിച്ചു. പിന്നീട് മറ്റു മാധ്യമങ്ങള്‍ക്ക് നല്‍കിയ പത്രക്കുറിപ്പിലും ആരോപണം അദ്ദേഹം ആവര്‍ത്തിച്ചു. സംഭവസ്ഥലത്ത് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.
മേഖലയില്‍ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു. ആശുപത്രിയിലത്തെിയ സുരക്ഷാ സൈനികരും ഫോറന്‍സിക് വിദഗ്ധരും എട്ടുകിലോ സ്ഫോടക വസ്തുക്കള്‍ ചാവേര്‍ ഉപയോഗിച്ചെന്ന് വ്യക്തമാക്കി. ഭീകരാക്രമണത്തെ പ്രധാനമന്ത്രി നവാസ് ശരീഫും പ്രസിഡന്‍റ് മംനൂന്‍ ഹുസൈനും അപലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.