കൊളംബോ: ശ്രീലങ്കന്‍ സൈന്യത്തിന്‍െറ കസ്റ്റഡിയില്‍ പുനരധിവാസത്തിനു വിധേയരായ എല്‍.ടി.ടി.ഇ പ്രവര്‍ത്തകരുടെ ദുരൂഹ മരണം അന്വേഷിക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ശ്രീലങ്കന്‍ സേനയും പുലികള്‍ എന്നറിയപ്പെടുന്ന ലിബറേഷന്‍ ടൈഗേര്‍സ് ഓഫ് തമിഴ് ഈഴം പ്രവര്‍ത്തകരും തമ്മിലുള്ള വര്‍ഷങ്ങള്‍ നീണ്ട യുദ്ധം 2009ല്‍ അവസാനിച്ചിരുന്നു. ഇതേതുടര്‍ന്ന് സൈന്യം കസ്റ്റഡിയില്‍ എടുത്ത് പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയ മുന്‍ എല്‍.ടി.ടി.ഇ പ്രവര്‍ത്തകരില്‍ നിരവധിപേര്‍ വിഷം ഉള്ളില്‍ച്ചെന്ന് ദുരൂഹ മരണത്തിനിരയായെന്ന റിപ്പോര്‍ട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. രാജ്യത്തെ തമിഴ് മാധ്യമങ്ങള്‍ പറയുന്നതനുസരിച്ച് സംഘത്തിലെ 105 അംഗങ്ങളാണ് മരുന്ന് ശരീരത്തിലേക്ക് കുത്തിവെച്ചതിനെ തുടര്‍ന്ന് മരിച്ചത്. ഈ റിപ്പോര്‍ട്ടിന്‍െറ പശ്ചാത്തലത്തില്‍ ആണ് അന്വേഷണ നീക്കം.
പുനരധിവാസ ക്യാമ്പില്‍ നിന്നും പുറത്തിറങ്ങിയ മുഴുവന്‍ എല്‍.ടി.ടി.ഇ അംഗങ്ങളെയും പരിശോധിക്കണമെന്നും ശ്രീലങ്കന്‍ സര്‍ക്കാറിന്‍െറ ഡോക്ടര്‍മാര്‍ പക്ഷപാതം കാണിക്കുമെന്നതിനാല്‍ വിദേശ ഡോക്ടര്‍മാരുടെ സംഘത്തെ ഇതിനായി നിയോഗിക്കണമെന്നും മുന്‍ തമിഴ് നാഷനല്‍ അലയന്‍സ് എം.പിയും മുലൈ്ളത്തീവ് ജില്ലയിലെ നോര്‍തേണ്‍ പ്രൊവിന്‍ഷ്യല്‍ കൗണ്‍സില്‍ അംഗവുമായ സുരേഷ് പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വിദേശ ഡോക്ടര്‍മാരുടെ സഹായം ആവശ്യമില്ളെന്നും രാജ്യത്തിനകത്തു തന്നെ ഇതിന് യോഗ്യരായ ഡോക്ടര്‍മാര്‍ ഉണ്ടെന്നും അന്വേഷണ തീരുമാനം അറിയിച്ചുകൊണ്ട് മന്ത്രിസഭാ ഉപ വക്താവ് ഡോ. രജിത സേനാരത്നെ പറഞ്ഞു.
ശരീരത്തെ തളര്‍ത്തുന്ന മരുന്ന് ശരീരത്തില്‍ കുത്തിവെച്ചതായി പുനരധിവാസത്തിന് വിധേയനായവരില്‍ ഒരാള്‍ സര്‍ക്കാര്‍ സമിതി മുമ്പാകെ വെളിപ്പെടുത്തിയിരുന്നു. എല്‍.ടി.ടി.ഇയില്‍ ആയിരുന്നപ്പോള്‍ കനത്ത ഭാരം പൊക്കുകയും ഏറെ ദൂരം ഓടുകയും ചെയ്യുമായിരുന്ന തനിക്ക് പത്തു കിലോ ഭാരം പോലും പൊക്കാന്‍ കഴിയാതായെന്നും നിരവധി പേരില്‍ ദുരൂഹമായ കുത്തിവെപ്പ് നടത്തിയിരുന്നതായും ഇയാള്‍ പറഞ്ഞു. ഇവരില്‍ ചിലര്‍ കാന്‍സര്‍ മൂലവും മരണമടഞ്ഞിരുന്നു. ഈ വാര്‍ത്ത പുറത്തുവന്നതോടെ ചകിതരായിരിക്കുകയാണ് പുനരധിവാസത്തിന് വിധേയരായ മുന്‍ എല്‍.ടി.ടി.ഇക്കാരുടെ കുടുംബാംഗങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.