ഗസ: ഹമാസിനെതിരെയുള്ള ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്‍െറ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശവുമായി ഫലസ്തീന്‍ നേതാക്കള്‍. ഹമാസ് ഉള്‍പ്പെടെയുളള പ്രമുഖ പാര്‍ട്ടികളും മറ്റു നേതാക്കളും യു.എന്നിന്‍്റേതടക്കം ചാരിറ്റി ഫണ്ടുകള്‍ മോഷ്ടിക്കുകയും അനാവശ്യമായി ഫണ്ടുകള്‍ കണ്ടെത്തുകയും ചെയ്യുന്നുവെന്ന് നെതന്യാഹു ആരോപിച്ചിരുന്നു. ഈ ഫണ്ടുകള്‍ ജൂതന്‍മാര്‍ക്കെതിരെയുള്ള യുദ്ധത്തിന് വേണ്ടി ഉപയോഗിക്കുകയാണ്. ഫലസ്തീനികള്‍ക്ക് അവരുടെ നേതാക്കളെക്കാള്‍ സംരക്ഷണവും ശ്രദ്ധയും നല്‍കുന്നത് താനാണെന്നും നെതന്യാഹു നേരത്തെ അവകാശപ്പെട്ടിരുന്നു.
ഇതിനെതിരെയാണ് ഹമാസ് ഉള്‍പ്പെടെയുളള നേതാക്കള്‍ രംഗത്തത്തെിയത്. ഫലസ്തീനിലേെകത്തെുന്ന ചാരിറ്റി ഫണ്ടുകള്‍ തെറ്റായ രീതിയില്‍ വിനിയോഗിക്കപ്പെടുന്നുവെന്ന ധ്വനിയുണ്ടാക്കാനാണ് നെതന്യാഹു ശ്രമിക്കുന്നത്. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നു. ഫലസ്തീനികള്‍ക്ക് ലഭിക്കുന്ന സഹായങ്ങള്‍ ഇല്ലാതാക്കുകയാണ് നെതന്യാഹുവിന്‍്റെ ഉദ്ദേശമെന്നും ഫലസ്തീനിലെ സന്നദ്ധസംഘടനകള്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.