ഇറാഖിൽ യു.എസ്​ ആക്രമണം; രണ്ട്​ ​െഎ.എസ്​​ നേതാക്കൾ കൊല്ലപ്പെട്ടു

ബഗ്​ദാദ്​: ഇറാഖി​ലെ മൂസലിൽ യു.എസ്​ നേതൃത്വം നൽകുന്ന സഖ്യസൈന്യം നടത്തിയ വ്യോമാക്രമണത്തിൽ രണ്ട്​ ​െഎ.എസ്​ നേതാക്കൾ കൊല്ല​പ്പെട്ടു. 2014ൽ ഇറാഖ്​ സൈന്യത്തിൽ നിന്നും മൂസൽ പിടിച്ചെടുക്കുന്നതിന്​ നേതൃത്വം നൽകിയ ​െഎ.എസി​​െൻറ യുദ്ധ വിഭാഗം ഉപമന്ത്രി ബാസിം മുഹമ്മദ്​ അഹ്​മദ്​ സുൽത്താൻ അൽ ബജാരി, ചാവേർ സ്​ഫോടനങ്ങൾക്ക്​ നേതൃത്വം നൽകുന്ന മുതിർന്ന മിലിറ്ററി കമാൻററായ ഹാതിം താലിബ്​ അൽ ഹംദുനി എന്നിവരാണ്​ കൊല്ലപ്പെട്ടത്​.

കൃത്യമായ പദ്ധതിയുടെ ഭാഗമായി നടത്തിയ വ്യോമാക്രമണത്തിലൂടെയാണ്​  ഇരുവരും കൊല്ലപ്പെട്ടതെന്നാണ്​ ​ പെൻറഗൺ വക്​താവ്​ കുക്ക്​ അറിയിച്ചത്​. 2014 ജൂണിലാണ്​ ഇറാഖിലെ വടക്ക്​ കിഴക്കൻ ഭാഗങ്ങൾ ഉൾപ്പെടുന്ന വിശാല മേഖലയും പടിഞ്ഞാറൻ സിറിയയും പിടിച്ചടക്കി ​െഎ.എസ്​ സ്വയം ഖിലാഫത്ത്​ സ്​ഥാപിച്ചത്​. കഴിഞ്ഞ വർഷം മുതൽ ​െഎ.​എസ്​​ നിയന്ത്രണത്തിലുള്ള ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൂസൽ തിരിച്ചു പിടിക്കാൻ ഇൗ വർഷം മാർച്ച്​ മുതലാണ്​ ഇറാഖ്​ സൈന്യം ​ശ്രമം ആരംഭിച്ചത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.