ധാക്ക: ഭീകരവാദികളാവുന്നത് ഫാഷനായി മാറിയെന്ന് ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ. ധാക്ക ആക്രമണത്തിൽ കൊല്ലപ്പെട്ട തീവ്രവാദികളെല്ലാം ബംഗ്ലാദേശികളും സമ്പന്ന കുടുംബത്തിൽ നിന്നുള്ളവരാണെന്നും ഇവർ ഉന്നത വിദ്യാഭ്യാസം നേടിയവരാണെന്നും ഖാൻ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം പ്രഥമികാന്വേഷണത്തിൽ ജംഇയ്യതുൽ മുജാഹിദീൻ ബംഗ്ലാദേശ് തന്നെയാണ് (ജെ.എം.ബി) ഭീകരാക്രമണത്തിന് പിന്നിലെന്നും മറ്റ് അന്താരാഷ്ട്ര ബന്ധങ്ങളുണ്ടോയേന്ന് അന്വേഷിക്കുകയാണെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
നേരത്തെ അക്രമണത്തിന് പിന്നിൽ െഎ.എസ് ആണെന്ന് റിപ്പോർട്ടുണ്ടായിരുന്നെങ്കിലും ആഭ്യന്തര മന്ത്രി ഇത് തള്ളിയിരുന്നു. പത്തു വർഷത്തിലധികമായി ബംഗ്ലാദേശിൽ നിരോധിച്ചിരിക്കുന്ന (ജെ.എം.ബി) ആണ് സംഭവത്തിന് പിന്നിലെന്നാണ് അദ്ദേഹം അറിയിച്ചത്. വെള്ളിയാഴ്ച രാത്രി ബംഗ്ലാദേശ് തലസ്ഥാന നഗരിയിലെ നയതന്ത്രമേഖലയായ ഗുല്‍ഷന്‍ രണ്ടിലെ റസ്റ്റോറൻറിലുണ്ടായ ഭീകരാക്രമണത്തിൽ ഇന്ത്യക്കാരിയടക്കം 20 പേരാണ് കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.