ധാക്ക: ധാക്കയിലെ ഹോലെ ആര്‍ട്ടിസാന്‍ ബേക്കറിയിൽ വെള്ളിയാഴ്ച ഭീകരാക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞു. റോഹൻ ഇംതിയാസ്, ഷമീം മുബഷിർ, നിബ്രാസ് ഇസ്ലാം, ൈഖറുൽ ഇസ്ലാം പായൽ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. കഴിഞ്ഞ ആറു മാസത്തിനിടയിൽ ഇവരെ കാണായതായിരുന്നു. െഎ.എസ് പുറത്തുവിട്ട അക്രമികളുടെ ചിത്രവും േഫസ്ബുക്കിലെ ഇവരുടെ ചിത്രങ്ങളും ഒത്തുനോക്കിയാണ് അക്രമികൾ ഇവരാണെന്ന് സ്ഥിരീകരിച്ചത്. ഖൈറുൽ ഇസ്ലാം ഒഴികെയുള്ളവർ ധാക്കയിലെ പ്രമുഖ സ്കൂളുകളിൽ പഠിച്ചവരും സമ്പന്ന കുടുംബങ്ങളിൽ നിന്നുള്ളവരുമാണ്.
അക്രമികളിൽ ഒരാളായ റോഹൻ ഇംതിയാസ് ഭരണകക്ഷിയായ അവാമി ലീഗ് നേതാവ് എസ് എം ഇതിയാസ് ഖാെൻറ മകനാണ്. അവാമി ലീഗ് ധാക്ക സിറ്റി ഘടകത്തിെൻറ നേതാവും ബംഗ്ലാദേശ് ഒളിമ്പിക് അസോസിയേഷൻ ഡെപ്യൂട്ടി സെക്രട്ടറി ജനറലുമാണ് ഇംതിയാസ് ഖാൻ. മകനെ കാണാതായതിനെ തുടർന്ന് ജനുവരി നാലിന് ഇംതിയാസ് പൊലീസിൽ പരാതി നൽകിയിരുന്നു.
െഎ.എസ് പ്രസിദ്ധീകരിച്ച ചിത്രങ്ങളെന്ന് സൂചിപ്പിച്ച് അഞ്ച് യുവാക്കളുടെ ചിത്രം ശനിയാഴ്ചയാണ്, തീവ്രവാദ സംഘടനകളുടെ പ്രവർത്തനം നിരീക്ഷിക്കുന്ന യു. എസ് ആസ്ഥാനമായ ‘സൈറ്റ് ഇൻറലിജൻസ്’ പുറത്തുവിട്ടത്. ഇതിന് പിന്നാലെ ഭീകരാക്രമണം നടത്തിയവരുടെ ചിത്രങ്ങളാണെന്ന് സൂചിപ്പിച്ച് അഞ്ച് മൃതദേഹങ്ങളുടെ ചിത്രവും പുറത്തുവിട്ടു. ആകാശ്, ബദൂൻ,ബികാശ്, ഡോൺ, റിപ്പൺ എന്നിവരാണ് അക്രമികളെന്ന് ബംഗ്ലാദേശ് പൊലീസ് പറയുന്നു.
ബംഗ്ലാദേശ് തലസ്ഥാന നഗരത്തെ നടുക്കിയ ഭീകരാക്രമത്തിൽ ആകെ 20 വിദേശികളാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തിെൻറ ഉത്തരവാദിത്തം നേരത്തെ െഎ. എസ് ഏറ്റെടുത്തിരുന്നു. അതേസമയം ഭീകരാക്രമണത്തിന് പിന്നിൽ െഎ.എസ് അല്ലെന്നും ജംഇയത്തുൽ മുജാഹിദീൻ ബംഗ്ലാദേശ് എന്ന സംഘടനയാണെന്നുമാണ് ബംഗ്ലാദേശ് സർക്കാറിെൻറ ഒൗദ്യോഗിക വിശദീകരണം. പാകിസ്താൻ ചാരസംഘടനയായ െഎ.എസ്.െഎയുമായി ബന്ധമുള്ള ജംഇയത്തുൽ മുജാഹിദീൻ ൈശഖ് ഹസീന സർക്കാറിെന അട്ടിമറിക്കാനാണ് ഭീകരാക്രമണം ആസൂത്രണം ചെയ്തതെന്നും ബംഗ്ലാദേശ് ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.