കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഭീകരശൃംഖല സുരക്ഷാസൈന്യം തകര്‍ത്തു. മൂന്ന് ഓപറേഷനുകളിലായി ഏഴു പേരടങ്ങിയ ഭീകരശൃംഖലയാണ് തകര്‍ത്തതെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതര്‍ അറിയിച്ചു. ഇതില്‍ സ്ത്രീയടക്കം ആറു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍നിന്ന് ആയുധങ്ങളും കണ്ടെടുത്തു. റമദാന്‍െറ അവസാനദിനങ്ങളിലും ഈദുല്‍ ഫിത്റിനോടനുബന്ധിച്ചും രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്താനുള്ള പദ്ധതിയാണ് തകര്‍ത്തതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
കുവൈത്തുകാരായ തലാല്‍ നായിഫ് രാജ (18), ഹസ്സ അബ്ദുല്ല മുഹമ്മദ് (52), മകന്‍ അലി മുഹമ്മദ് ഉമര്‍ (28), മുബാറക് ഫഹദ് മുബാറക് (22), അബ്ദുല്ല മുബാറക് മുഹമ്മദ് (24), പേരു വെളിപ്പെടുത്താത്ത ഏഷ്യക്കാരന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരു അറബ് വംശജനെ പിടികൂടാ
നുമുണ്ട്.
ഹസ്സ അബ്ദുല്ല മുഹമ്മദിന്‍െറ മറ്റൊരു മകനായ അബ്ദുല്ല മുഹമ്മദ് ഉമര്‍ (25) സിറിയയില്‍ ഐ.എസ് നിരയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കവെ കൊല്ലപ്പെട്ടതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.