ഇസ് ലാമാബാദ്: പാകിസ്താന്‍ മുന്‍ പട്ടാള ഭരണാധികാരി ജനറല്‍ പര്‍വേസ് മുശര്‍റഫിന്‍െറ സ്വത്തുക്കള്‍ കണ്ടുകെട്ടാനും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും പെഷാവര്‍ ഹൈകോടതി ഉത്തരവിട്ടു. മുശര്‍റഫിനെതിരായ രാജ്യദ്രോഹക്കേസില്‍ വാദം കേട്ടതിനു ശേഷമായിരുന്നു ഹൈകോടതി ജസ്റ്റിസ് മെസ്ഹര്‍ ആലം മിയാന്‍ഖേല്‍ തലവനായുള്ള മൂന്നംഗ ബെഞ്ചിന്‍െറ വിധി. മുശര്‍റഫ് കീഴടങ്ങുകയോ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതോ വരെ കേസില്‍ വാദം കേള്‍ക്കുന്നത് മാറ്റിവെച്ചു. കുറ്റാരോപിതന്‍െറ അസാന്നിധ്യത്തില്‍ അടുത്ത നടപടികള്‍ സ്വീകരിക്കാന്‍ കഴിയില്ളെന്ന് മിയാന്‍ഖേല്‍ ചൂണ്ടിക്കാട്ടി. സ്കൈപ് വഴി അദ്ദേഹത്തിന്‍െറ മൊഴി രേഖപ്പെടുത്തണമെന്ന അഭിഭാഷകന്‍െറ അപേക്ഷ കോടതി തള്ളി. സുപ്രീംകോടതി യാത്രാവിലക്ക് നീക്കിയതിനു ശേഷം മാര്‍ച്ച് എട്ടിനാണ് മുശര്‍റഫ് രാജ്യം വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.