ബംഗ്ളാദേശില്‍നിന്ന് കാണാതായ 261 പേരെ കുറിച്ച് അന്വേഷണം

ധാക്ക: ബംഗ്ളാദേശില്‍നിന്ന് കാണാതായ 261 പേരെ കുറിച്ച് അന്വേഷണം സുരക്ഷാ ഏജന്‍സികള്‍ ശക്തമാക്കി. ഇവര്‍ ഭീകരസംഘടനയില്‍ എത്തിപ്പെട്ടതായി സംശയിക്കുന്നു.  ഈ  മാസാദ്യം 18 വിദേശികളടക്കം 20 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തില്‍ ബംഗ്ളാദേശ് പൗരന്മാര്‍  ഉള്‍പ്പെട്ട സാഹചര്യത്തില്‍ കൂടിയാണ് രാജ്യത്തുനിന്ന് അടുത്തകാലത്ത് കാണാതായവരെ കുറിച്ച്  ഉന്നത ഏജന്‍സിയായ റാപിഡ് ആക്ഷന്‍ ബറ്റാലിയന്‍ ( റാബ്) അന്വേഷിക്കുന്നത്. കാണാതായവരെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് ‘റാബ’് അഭ്യര്‍ഥിച്ചിട്ടുണ്ട്.  ‘അവരെ കണ്ടെത്തേണ്ടതുണ്ടെന്നും കാണാതായ യുവാക്കളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ബന്ധുക്കള്‍  സുരക്ഷാ ഏജന്‍സിയെഅറിയിക്കണമെന്നും ആരും ഭയപ്പെടേണ്ടതില്ളെന്നും റാബ് മേധാവി ബേനസീര്‍ അഹമ്മദ്  പറഞ്ഞു. യുവാക്കളെ കണ്ടത്തൊനായാല്‍ അവരുടെ ജീവനും മറ്റുള്ളവരുടെ ജീവനും രക്ഷപ്പെടുത്താന്‍ കഴിയും -അദ്ദേഹം തുടര്‍ന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.