കാണാതായ മലേഷ്യന്‍ വിമാനം: പൈലറ്റ് സംശയമുനയില്‍

ന്യൂയോര്‍ക്: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വീണ് തകര്‍ന്നുവെന്ന് കരുതുന്ന മലേഷ്യന്‍ വിമാനം എം.എച്ച് 370 സഞ്ചരിച്ച അതേ പാതയില്‍ ഒരാഴ്ച മുമ്പ് പൈലറ്റ് സഞ്ചരിച്ചതായി റിപ്പോര്‍ട്ട്. 53കാരനായ പൈലറ്റ് സഹരിയ അഹമ്മദ് ഷാ വിമാനം പറപ്പിക്കാന്‍ പഠിപ്പിക്കുന്ന യന്ത്രം (ഫൈ്ളറ്റ് സിമുലേറ്റര്‍) ഉപയോഗിച്ചാണ് ഇന്ത്യന്‍ മഹാസമുദ്രത്തിന്‍െറ തെക്കന്‍ ഭാഗങ്ങളിലത്തെിയതെന്ന് ന്യൂയോര്‍ക് മാഗസിനാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തുന്ന മലേഷ്യന്‍ പൊലീസില്‍നിന്നാണ് മാഗസിന് വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്.

ഫൈ്ളറ്റ് സിമുലേറ്ററിന്‍െറ ഹാര്‍ഡ് ഡ്രൈവില്‍നിന്ന് സഹരിയ ഡിലീറ്റ് ചെയ്ത വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. എം.എച്ച് 370 കാണാതായതിന് 900 മൈല്‍ (1450 കി.മീ) അകലെയാണ് ഫൈ്ളറ്റ് സിമുലേറ്റര്‍ യാത്ര അവസാനിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  239 പേരുമായി ക്വാലാലംപുരില്‍നിന്ന് ബെയ്ജിങ്ങിലേക്ക് പോയ എം.എച്ച് 370 വിമാനം 2014 മാര്‍ച്ച് എട്ടിനാണ് കാണാതായത്. മലേഷ്യന്‍ പ്രതിപക്ഷ കക്ഷിയെ പിന്തുണക്കുന്ന സഹരിയ വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പ്, പ്രതിപക്ഷ നേതാവ് അന്‍വര്‍ ഇബ്രാഹീമിന് തടവുശിക്ഷ വിധിച്ചുവെന്ന വാര്‍ത്തയില്‍ അസ്വസ്ഥനായിരുന്നുവെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.