മലേഷ്യ 50 ബോയിങ് ജെറ്റ് വിമാനങ്ങള്‍ വാങ്ങുന്നു

ക്വാലാലംപുര്‍: 2014ലുണ്ടായ രണ്ട് വിമാനാപകടങ്ങളെ തുടര്‍ന്ന് പ്രതിസന്ധിയിലായ മലേഷ്യന്‍ എയര്‍ലൈന്‍സ് കരകയറാനുള്ള ശ്രമത്തിന്‍െറ ഭാഗമായി 50 ബോയിങ് വിമാനങ്ങള്‍ വാങ്ങുന്നു. ബോയിങ് 737 മാക്സ് ജെറ്റ് ഇനത്തിലുള്ള 25 വിമാനങ്ങള്‍ക്ക് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനി ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. 25 വിമാനങ്ങള്‍കൂടി വാങ്ങിക്കാനുള്ള തീരുമാനവും സര്‍ക്കാര്‍ എടുത്തിട്ടുണ്ട്. 2019ലാണ് വിമാനങ്ങള്‍ കമ്പനിക്ക് ലഭിക്കുക. 2014 മാര്‍ച്ച് എട്ടിന് 238 യാത്രക്കാരുമായി ക്വാലാലംപുരില്‍നിന്ന് ബെയ്ജിങ്ങിലേക്ക് പറക്കുകയായിരുന്ന എം.എച്ച് 370 വിമാനം അപ്രത്യക്ഷമായിരുന്നു. നാലു മാസത്തിനുശേഷം, യുക്രെയ്നിലൂടെ പറക്കുകയായിരുന്ന എം.എച്ച് 17 വിമാനം മിസൈലാക്രമണത്തില്‍ തകര്‍ന്നുവീണ് 298 യാത്രക്കാരും ജീവനക്കാരും മരിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.