ലബനാനിൽ ഇന്നലെ വ്യാപകമായി പൊട്ടിത്തെറിച്ച തായ്‍വാൻ നിർമിത ഗോൾഡ് അപ്പോളോ കമ്പനിയുടെ പേജറുകൾ

ഹിസ്ബുല്ല പേജറുകൾ വാങ്ങിയത് തായ്‍വാനിൽനിന്ന്; ബാറ്ററിക്ക് സമീപം ഇസ്രായേൽ സ്‌ഫോടകവസ്തുക്കൾ ചേർത്തുവെന്ന് റിപ്പോർട്ട്

വാഷിങ്ടൺ: ലബനാനിനെ ഞെട്ടിച്ച പേജർ ആക്രമണത്തിന് പിന്നിൽ ഇസ്രായേൽ ആണെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്. ലബനാനിലെ ഹിസ്ബുല്ല അംഗങ്ങൾക്ക് നേരെ ആക്രമണം നടത്താൻ തായ്‌വാൻ നിർമിത പേജറുകളുടെ ഒരു ബാച്ചിൽ ഇസ്രായേൽ സൈന്യം സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ചുവെന്നാണ് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്യുന്നത്. ഇവയാണ് ഇന്നലെ ലബനാനിലും സിറിയയിലും ഒരേസമയം പൊട്ടിത്തെറിച്ച് ഒമ്പത് പേർ കൊല്ലപ്പെടുകയും 2,750 പേർക്ക് പരിക്കേൽക്കുകയും ചെയ്തത്.

സന്ദേശങ്ങൾ അയക്കാൻ പേജറുകളാണ് ഹിസ്ബുല്ല അംഗങ്ങൾ ഉപയോഗിക്കുന്നത്. തായ്‌വാനീസ് കമ്പനിയായ ഗോൾഡ് അപ്പോളോയിൽ നിന്ന് ഹിസ്ബുല്ല അടുത്തിടെ ഇറക്കുമതി ചെയ്തവയിലാണ് സ്ഫോടനം നടന്നത്. ലബനാനിൽ എത്തുന്നതിന് മുമ്പ് അവയിൽ കൃത്രിമം നടന്നിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കമ്പനിയുടെ AP 924 മോഡൽ പേജറുകളായിരുന്നു ഇത്തവണ കൊണ്ടുവന്നതിൽ അധികവും. ഒപ്പം മറ്റ് മൂന്ന് മോഡലുകളും ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഓരോ പേജറിലും ബാറ്ററിയുടെ അടുത്തായി ഒന്ന് മുതൽ രണ്ട് ഔൺസ് (ഏകദേശം 30 മുതൽ 60 ഗ്രാം വരെ) സ്ഫോടകവസ്തുക്കളും വിദൂരമായി പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഡിറ്റണേറ്ററും ഒളിപ്പിച്ചിരുന്നതായി രണ്ട് സ്രോതസ്സുകളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറഞ്ഞു.

ഹി​സ്ബു​ല്ല നേ​താ​വ് ഹ​സ​ൻ ന​സ്റു​ല്ല നേ​ര​ത്തെ ഗ്രൂ​പ്പി​ലെ അം​ഗ​ങ്ങ​ൾ സെ​ൽ​ഫോ​ണു​ക​ൾ കൈ​വ​ശം വെ​ക്ക​രു​തെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. അം​ഗ​ങ്ങ​ളു​ടെ നീ​ക്ക​ങ്ങ​ൾ നി​രീ​ക്ഷി​ച്ച് സു​ക്ഷ്മ ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്താ​ൻ ഇ​സ്രാ​യേ​ൽ ശ്ര​മി​ക്കു​മെ​ന്ന​തി​ലാ​യി​രു​ന്നു ഇ​ത്. പേ​ജ​ർ ആ​ക്ര​മ​ണ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​യ​ർ​ലെ​സ് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം ഉ​ട​ൻ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു.

ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് തെ​ക്ക​ൻ ബൈ​റൂ​ത്തി​ലും ല​ബ​നാ​നി​ലെ നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ളി​ലും ഒ​രേ​സ​മ​യം ‘നി​ഗൂ​ഢ സ്‌​ഫോ​ട​ന’​ങ്ങ​ളു​ണ്ടാ​യ​ത്. ല​ബ​നാ​നി​ലെ ഇ​റാ​ൻ അം​ബാ​സ​ഡ​ർ ഉ​ൾ​പ്പെടെ ആയിരക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ക​ട​യി​ലും റോഡിലും ആശുപത്രിയിലും നി​ൽ​ക്കു​ന്ന​വരുടെ പാ​ന്റ്സി​ന്റെ പോ​ക്ക​റ്റി​ൽ നി​ന്ന് പേ​ജ​ർ പൊ​ട്ടി​ത്തെ​റി​ക്കു​ന്ന സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. കൊല്ലപ്പെട്ടവരിൽ എട്ടുവയസ്സുകാരി ബാലികയും ഉൾപ്പെടും. 200 പേരുടെ നില ഗുരുതരമാണ്. ല​ബ​നാ​നി​ലെ ഇ​റാ​ൻ അം​ബാ​സ​ഡ​റാ​യ മു​ജ്ത​ബ അ​മാ​നി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

എല്ലാ വസ്തുതകളും വിശകലനം ചെയ്തപ്പോൾ ആക്രമണത്തിന് പിന്നിൽ ഇസ്രായേൽതന്നെയാണെന്ന് വ്യക്തമായെന്ന് ഹിസ്ബുല്ല പ്രതികരിച്ചു. ഫലസ്തീനുള്ള പിന്തുണ തുടരും. ഇസ്രായേൽ നടപടിക്ക് തീർച്ചയായും ശിക്ഷ നൽകും -ഹിസ്ബുല്ല പ്രസ്താവനയിൽ വ്യക്തമാക്കി. ഇത് ഇസ്രായേൽ അധിനിവേശമാണെന്നും രാജ്യത്തിന്റെ പരമാധികാരത്തിന് ​നേർക്കുള്ള ആക്രമണമാണെന്നും ലബനാൻ മന്ത്രിസഭ അഭിപ്രായപ്പെട്ടു. ആക്രമണം അന്താരാഷ്ട്ര സമൂഹം നോക്കിനിൽക്കരുതെന്ന് വാർത്ത വിനിമയ മന്ത്രി സിയാദ് മകരി പറഞ്ഞു.

Tags:    
News Summary - Israel added explosives to Gold Apollo AP-900 Pagers imported from Taiwan: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.