ഗസ്സയെ പിന്തുണക്കുന്നത് തുടരുമെന്ന് ഹിസ്ബുല്ല; ‘പേജർ ആക്രമണം ഞങ്ങളുടെ നിശ്ചയദാർഢ്യം കൂട്ടും, രക്തസാക്ഷി കുടുംബങ്ങൾക്ക് അഭിനന്ദനം’

ബൈറൂത്: ലബനാനിൽ 12 ​പേർ കൊല്ലപ്പെട്ട പേജർ ആക്രമണത്തിന് പിന്നാലെ ഗസ്സക്ക് പിന്തുണയുമായി ഇസ്രായേലിനെതിരെയുള്ള പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ച് ഹിസ്ബുല്ല. ഗസ്സയെയും അവിടുത്തെ ജനങ്ങളെയും പിന്തുണയ്ക്കുമെന്നും ക്രിമിനലുകളായ ശത്രുസൈന്യത്തിന്റെ കണക്കുകൂട്ടലുകൾ പോലെയായിരിക്കില്ല കാര്യങ്ങളെന്നും ഹിസ്ബുല്ല പ്രസ്താവനയിൽ പറഞ്ഞു. പേജർ സ്‌ഫോടനങ്ങൾ ഇസ്രായേലിനെതിരായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനുള്ള തങ്ങളുടെ നിശ്ചയദാർഢ്യം വർധിപ്പിക്കുകയേയുള്ളൂവെന്നും ഹിസ്ബുല്ല അറിയിച്ചു.

“ഇന്നലെ വ്യാപക ആക്രമണത്തിൽ മരണപ്പെട്ട ആദരണീയ രക്തസാക്ഷികളുടെ കുടുംബങ്ങൾക്ക് അഭിനന്ദനങ്ങളും ഊഷ്മളമായ അനുശോചനവും അറിയിക്കുന്നു. വാർത്താവിനിമയ ഉപാധികൾക്കു നേരെ വഞ്ചനാപരമായ ആക്രമണമാണ് നടന്നത്. ലബനാനിലെ ഇസ്‍ലാമിക ചെറുത്തുനിൽപ്പ് കഴിഞ്ഞ ദിവസങ്ങളിലെന്നപോലെ ഇന്നും തുടരും. ക്രിമിനലുകളായ ശത്രു രാജ്യം നമ്മുടെ ആളുകൾക്കും കുടുംബങ്ങൾക്കും പോരാളികൾക്കും നേരെ നടത്തിയ കൂട്ടക്കൊല അവരുടെ കണക്കുകൂട്ടലിൽ നിന്ന് വ്യത്യസ്തമാണ്. ദൈവം ഇച്ഛിച്ചാൽ മറ്റൊരു കണക്കുതീർക്കൽ സാധ്യമാകും. ഇന്നലത്തെ സംഭവം പോരാട്ടത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും പാതയിൽ തുടരാനുള്ള നമ്മുടെ ദൃഢനിശ്ചയവും വർധിപ്പിക്കും. സർവശക്തനായ ദൈവം ഇച്ഛിക്കുകയാണെങ്കിൽ വിശ്വസ്തരും ക്ഷമാശീലരുമായ പോരാളികൾ വിജയം കൈവരിക്കുമെന്ന് നമുക്ക് ഉറപ്പുണ്ട്’ -പ്രസ്താവനയിൽ പറഞ്ഞു.

അതിനിടെ, ലബനാനിൽ ഹിസ്ബുല്ല അംഗങ്ങൾ ഉപയോഗിച്ച പേജറുകൾ തങ്ങളുടെ യുറോപ്യൻ ഡിസ്ട്രിബ്യൂട്ടർമാരാണ് നിർമിച്ചതെന്ന വിശദീകരണവുമായി തയ്‍വാൻ കമ്പനി രംഗത്തെത്തി. ഗോൾഡ് അപ്പോളോയെന്ന തയ്‍വാൻ കമ്പനിക്ക് വേണ്ടി യുറോപ്പിലുള്ള ഡിസ്ട്രിബ്യൂട്ടർമാരാണ് പേജറുകൾ വിതരണം ചെയ്തതെന്ന് കമ്പനി ചെയർപേഴ്സണായ ഹസു ചിങ്-കുനാങ് പറഞ്ഞു. യുറോപ്യൻ ഡിസ്ട്രബ്യൂട്ടറുമായി തായ്‍വാൻ കമ്പനിക്ക് കരാറുണ്ട്. അവർക്ക് ഗോൾഡ് അപ്പോളോയുടെ ബ്രാൻഡ് നെയിം ഉപയോഗിക്കാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്. മൂന്ന് വർഷം മുമ്പാണ് ഈ കമ്പനിയുമായി കരാറുണ്ടാക്കിയത്. ആദ്യഘട്ടത്തിൽ ഗോൾഡ് അപ്പോളോയുടെ പേജർ ഉൾപ്പടെയുള്ള ഉപകരണങ്ങൾ കമ്പനി ഇറക്കുമതി ചെയ്യുകയായിരുന്നു. പിന്നീട് സ്വന്തംനിലയിൽ പേജർ ഉണ്ടാക്കണമെന്നും ഗോൾഡ് അപ്പോളോയുടെ ബ്രാൻഡ് പേര് ഉപയോഗിക്കാൻ അനുവദിക്കണമെന്നും ആവ​ശ്യപ്പെട്ടു. ഇതിന് അനുമതി നൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു.

അതേസമയം, തായ്‍വാനിൽ നിന്നും ​ലെബനാനിലേക്കോ മിഡിൽ ഈസ്റ്റിലേക്കോ പേജറുകൾ കയറ്റി അയച്ചതിന്റെ രേഖകളില്ലെന്ന് മുതിർന്ന തായ്‍വാനീസ് സു​രക്ഷ ഉദ്യോഗസ്ഥൻ അറിയിച്ചു. തായ്‍വാൻ ഇതുവരെ 2,60,000 പേജറുകൾ കയറ്റി അയച്ചിട്ടുണ്ട്. ഇതിൽ ഭൂരിപക്ഷവും യു.എസിലേക്കും ആസ്​ട്രേലിയയിലേക്കുമാണ്.

ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് തെ​ക്ക​ൻ ബൈ​റൂ​ത്തി​ലും ല​ബ​നാ​നി​ലെ നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ളി​ലും ഒ​രേ​സ​മ​യം ‘നി​ഗൂ​ഢ സ്‌​ഫോ​ട​ന’​ങ്ങ​ളു​ണ്ടാ​യ​ത്. ല​ബ​നാ​നി​ലെ ഇ​റാ​ൻ അം​ബാ​സ​ഡ​ർ ഉ​ൾ​പ്പെടെ ആയിരക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ക​ട​യി​ലും റോഡിലും ആശുപത്രിയിലും നി​ൽ​ക്കു​ന്ന​വരുടെ പാ​ന്റ്സി​ന്റെ പോ​ക്ക​റ്റി​ൽ നി​ന്ന് പേ​ജ​ർ പൊ​ട്ടി​ത്തെ​റി​ക്കു​ന്ന സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. കൊല്ലപ്പെട്ടവരിൽ എട്ടുവയസ്സുകാരി ബാലികയും ഉൾപ്പെടും. 200 പേരുടെ നില ഗുരുതരമാണ്. ല​ബ​നാ​നി​ലെ ഇ​റാ​ൻ അം​ബാ​സ​ഡ​റാ​യ മു​ജ്ത​ബ അ​മാ​നി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Tags:    
News Summary - Hezbollah promises to ‘support Gaza and its people’ despite pager attacks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.