പേജറുകൾ നിർമിച്ചത് യൂറോപ്പിലെന്ന് തയ്‍വാൻ കമ്പനി

ന്യൂഡൽഹി: ലെബനാനിൽ ഹിസ്ബുല്ല അംഗങ്ങൾ ഉപയോഗിച്ച പേജറുകൾ നിർമിച്ചത് യുറോപ്യൻ ഡിസ്ട്രിബ്യൂട്ടർമാരാണെന്ന വിശദീകരണവുമായി തയ്‍വാൻ കമ്പനി. ഗോൾഡ് അപ്പോളോയെന്ന തയ്‍വാൻ കമ്പനിക്ക് വേണ്ടി പേജറുകൾ വിതരണം ചെയ്തത് യുറോപ്യൻ ഡിസ്ട്രിബ്യൂട്ടർമാരാണെന്ന വിശദീകരണമാണ് തയ്‍വാനീസ് കമ്പനിയുടെ ചെയർപേഴ്സൺ നൽകിയിരിക്കുന്നത്.

ലെബനാനിൽ നിന്നും പുറത്ത് വരുന്ന ചിത്രങ്ങൾ പ്രകാരം ഗോൾഡ് അപ്പോളോ കമ്പനിയാണ് പേജറുകൾ നിർമിച്ചത്. എന്നാൽ, കമ്പനിയുടെ ചെയർപേഴ്സണായ ഹസു ചിങ്-കുനാങ് പറയുന്നത് പ്രകാരം യുറോപ്യൻ ഡിസ്ട്രബ്യൂട്ടറുമായി തയ്‍വാൻ കമ്പനിക്ക് കരാറുണ്ട്. അവർക്ക് ഗോൾഡ് അപ്പോളോയുടെ ബ്രാൻഡ് നെയിം ഉപയോഗിക്കാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് വർഷം മുമ്പാണ് ഈ കമ്പനിയുമായി കരാറുണ്ടാക്കിയത്. ആദ്യഘട്ടത്തിൽ ഗോൾഡ് അപ്പോളോയുടെ പേജർ ഉൾപ്പടെയുള്ള ഉപകരണങ്ങൾ കമ്പനി ഇറക്കുമതി ചെയ്യുകയായിരുന്നു. പിന്നീട് സ്വന്തംനിലയിൽ പേജർ ഉണ്ടാക്കണമെന്നും ഗോൾഡ് അപ്പോളോയുടെ ബ്രാൻഡ് പേര് ഉപയോഗിക്കാൻ അനുവദിക്കണമെന്നും ആവ​ശ്യപ്പെട്ടു. ഇതിന് അനുമതി നൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു.

അതേസമയം, തയ്‍വാനിൽ നിന്നും ​ലെബനാനിലേക്കോ മിഡിൽ ഈസ്റ്റിലേക്കോ പേജറുകൾ കയറ്റി അയച്ചതിന്റെ രേഖകളില്ലെന്ന് മുതിർന്ന തായ്‍വാനീസ് സു​രക്ഷ ഉദ്യോഗസ്ഥൻ അറിയിച്ചു. തയ്‍വാൻ ഇതുവരെ 260,000 പേജറുകൾ കയറ്റി അയച്ചിട്ടുണ്ട്. ഇതിൽ ഭൂരിപക്ഷവും യു.എസിലേക്കും ആസ്​ട്രേലിയയിലേക്കുമാണ്.

ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് തെ​ക്ക​ൻ ബൈ​റൂ​ത്തി​ലും ല​ബ​നാ​നി​ലെ നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ളി​ലും ഒ​രേ​സ​മ​യം ‘നി​ഗൂ​ഢ സ്‌​ഫോ​ട​ന’​ങ്ങ​ളു​ണ്ടാ​യ​ത്. ല​ബ​നാ​നി​ലെ ഇ​റാ​ൻ അം​ബാ​സ​ഡ​ർ ഉ​ൾ​പ്പെടെ ആയിരക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ക​ട​യി​ലും റോഡിലും ആശുപത്രിയിലും നി​ൽ​ക്കു​ന്ന​വരുടെ പാ​ന്റ്സി​ന്റെ പോ​ക്ക​റ്റി​ൽ നി​ന്ന് പേ​ജ​ർ പൊ​ട്ടി​ത്തെ​റി​ക്കു​ന്ന സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. കൊല്ലപ്പെട്ടവരിൽ എട്ടുവയസ്സുകാരി ബാലികയും ഉൾപ്പെടും. 200 പേരുടെ നില ഗുരുതരമാണ്. ല​ബ​നാ​നി​ലെ ഇ​റാ​ൻ അം​ബാ​സ​ഡ​റാ​യ മു​ജ്ത​ബ അ​മാ​നി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

എല്ലാ വസ്തുതകളും വിശകലനം ചെയ്തപ്പോൾ ആക്രമണത്തിന് പിന്നിൽ ഇസ്രായേൽതന്നെയാണെന്ന് വ്യക്തമായെന്ന് ഹിസ്ബുല്ല പ്രതികരിച്ചു. ഫലസ്തീനുള്ള പിന്തുണ തുടരും. ഇസ്രായേൽ നടപടിക്ക് തീർച്ചയായും ശിക്ഷ നൽകും -ഹിസ്ബുല്ല പ്രസ്താവനയിൽ വ്യക്തമാക്കി. ഇത് ഇസ്രായേൽ അധിനിവേശമാണെന്നും രാജ്യത്തിന്റെ പരമാധികാരത്തിന് ​നേർക്കുള്ള ആക്രമണമാണെന്നും ലബനാൻ മന്ത്രിസഭ അഭിപ്രായപ്പെട്ടു. ആക്രമണം അന്താരാഷ്ട്ര സമൂഹം നോക്കിനിൽക്കരുതെന്ന് വാർത്ത വിനിമയ മന്ത്രി സിയാദ് മകരി പറഞ്ഞു.

Tags:    
News Summary - Devices used in Lebanon attack made by European distributor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.