വിമതര്‍ക്ക് മാപ്പുനല്‍കുമെന്ന് ബശ്ശാര്‍

ഡമസ്കസ്: മൂന്നുമാസത്തിനകം ആയുധംവെച്ച്​ കീഴടങ്ങാന്‍ തയാറായാല്‍ പൊതുമാപ്പ് നല്‍കുമെന്ന് സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദ്.  ഒരു മാസത്തിനിടെ കീഴടങ്ങാന്‍ സന്നദ്ധരായാല്‍  വിമത തടവുകാരെ മുഴുവന്‍ വിട്ടയക്കും. സന്‍അ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അലെപോയില്‍ വിമതര്‍ക്കെതിരെ സൈന്യത്തിന്‍െറ ആക്രമണം മുന്നേറുന്ന പശ്ചാത്തലത്തിലാണ് ബശ്ശാറിന്‍െറ പ്രഖ്യാപനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.