അഫ്ഗാനില്‍ താലിബാന്‍ വീണ്ടും കരുത്താര്‍ജിച്ചതായി യു.എസ്

കാബൂള്‍: അഞ്ചു മാസംകൊണ്ട് അഞ്ചു ശതമാനം അഫ്ഗാന്‍ മേഖലകള്‍ താലിബാന്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. അഫ്ഗാനില്‍ യു.എസ് സൈനീക നീക്കം അവസാനിപ്പിച്ചതോടെ താലിബാന്‍ വീണ്ടും കരുത്താര്‍ജിച്ചതായും അമേരിക്കന്‍ നിരീക്ഷണ സംഘം വിലയിരുത്തുന്നു. സൈന്യത്തെ പിന്‍വലിച്ചെങ്കിലും അഫ്ഗാന്‍ സര്‍ക്കാറിനു നല്‍കുന്ന സൈനിക സഹായം അമേരിക്ക നിര്‍ത്തിയിട്ടില്ല. പ്രതിരോധ-സുരക്ഷാ മേഖലയില്‍ 68,000 കോടി ഡോളറിന്‍െറ സാമ്പത്തിക സഹായമാണ് നല്‍കിവരുന്നത്.
ഭീകരവിരുദ്ധ പോരാട്ടത്തിന്‍െറ ഭാഗമായി പ്രസിഡന്‍റ് ബറാക് ഒബാമയുടെ കാലാവധി തീരുന്നതുവരെ 8400 യു.എസ് സൈനികരെ അഫ്ഗാനില്‍ നിലനിര്‍ത്തുമെന്നും അറിയിച്ചിരുന്നു. അഫ്ഗാന്‍ സൈനികര്‍ക്ക് പരിശീലനവും മറ്റു സഹായങ്ങളും നല്‍കുന്നതിനായാണിത്. ഈ വര്‍ഷം സര്‍ക്കാറും താലിബാനുമായുള്ള ഏറ്റുമുട്ടലിനിടെ കുട്ടികളുള്‍പ്പെടെ 1601 പേര്‍ കൊല്ലപ്പെട്ടതായാണ് യു.എന്‍ കണക്ക്. 3565 പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരുടെ എണ്ണം 2015നെ അപേക്ഷിച്ച് നാലു ശതമാനം വര്‍ധിച്ചിട്ടുണ്ട്. അതേസമയം, കിഴക്കന്‍ മേഖലകളില്‍ ഐ.എസിനെതിരായ യുദ്ധത്തില്‍ അമേരിക്കന്‍ സൈന്യവും പങ്കാളികളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.