ഇസ് ലാമാബാദ്: പാകിസ്താനുമായുള്ള സമാധാന ചര്‍ച്ചകളില്‍ കശ്മീര്‍പ്രശ്നം വരുമ്പോള്‍ ഇന്ത്യ ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നതെന്ന വാദവുമായി പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്. എന്നാല്‍, പാകിസ്താന്‍ ചര്‍ച്ചകളില്‍നിന്ന് ഒഴിഞ്ഞുമാറുന്ന നിലപാട് സ്വീകരിച്ചിട്ടില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കശ്മീരും മറ്റു പ്രശ്നങ്ങളും ചര്‍ച്ചാവേദിയില്‍ വരേണ്ടതാണ്. എന്നാല്‍, ഇന്ത്യ ഒഴിഞ്ഞുമാറുകയാണ്. ഒരു ടി.വി അഭിമുഖത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അസീസ്. മോദിയുടെ ന്യായവാദങ്ങള്‍ അവബോധത്തിനപ്പുറത്താണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയുമായുള്ള ചര്‍ച്ചകളില്‍ ഓരോ വിഷയവും വേര്‍തിരിച്ചാണ് പാകിസ്താന്‍ കാണുന്നത്. ജനങ്ങളുമായുള്ള പരസ്പര ബന്ധം, വിസ, മത്സ്യത്തൊഴിലാളികളുടെ പ്രശ്നം, വ്യാപാരവും സാമ്പത്തിക സഹകരണവും, കശ്മീര്‍, സിയാച്ചിനും സര്‍ക്രീക്കും ഇതിലുള്‍പ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.