യുനൈറ്റഡ് നേഷന്‍സ്: ഫലസ്തീന്‍െറ ഭാഗമായ വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറൂസലമിലും ജൂത കുടിയേറ്റ ഭവനങ്ങളുടെ നിര്‍മാണം വ്യാപിപ്പിക്കാനുള്ള ഇസ്രായേല്‍ ഭരണകൂടത്തിന്‍െറ നീക്കത്തെ ഐക്യരാഷ്ട്രസഭ വിമര്‍ശിച്ചു. ഇസ്രായേല്‍ നീക്കത്തില്‍ കടുത്ത നിരാശയുണ്ടെന്ന് പറഞ്ഞ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഉടന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടു.
ഫലസ്തീനുമായി സമാധാന ചര്‍ച്ചക്ക് തയാറാണെന്ന ഇസ്രായേല്‍ നിലപാടിനെ സംശയദൃഷ്ടിയില്‍ നിര്‍ത്തുന്നതാണ് ഇപ്പോഴത്തെ അവരുടെ നീക്കം. പുതിയ കുടിയേറ്റ ഭവന പദ്ധതികള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം, കിഴക്കന്‍ ജറൂസലമില്‍ 800 ജൂത കുടിയേറ്റ ഭവനങ്ങള്‍ക്കുകൂടി ഇസ്രായേല്‍ ഭരണകൂടം അനുമതി നല്‍കിയിരുന്നു. ലോക രാഷ്ട്രങ്ങളും യു.എന്നും നേരത്തേയും ഇതിനെതിരെ മുന്നറിയിപ്പ് നല്‍കിയിട്ടും ഇസ്രായേല്‍ ഭവന നിര്‍മാണവുമായി മുന്നോട്ടുപോകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.