തെരേസ മെയ് ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക്

ലണ്ടന്‍: ആഭ്യന്തര മന്ത്രി തെരേസ മെയ് ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക്. കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയിലെ എതിര്‍ സ്ഥാനാര്‍ഥി ആന്‍ഡ്രിയ ലീഡ്സം അപ്രതീക്ഷിതമായി തിങ്കളാഴ്ച പിന്മാറ്റം പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് തെരേസ പദവിയിലത്തെുമെന്ന് ഉറപ്പായത്. ഉരുക്കുവനിതയെന്ന് ലോകം വിളിച്ച മാര്‍ഗരറ്റ് താച്ചര്‍ക്കുശേഷം ഈ പദവിയിലത്തെുന്ന ആദ്യ വനിത കൂടിയാവും തെരേസ. ബ്രെക്സിറ്റ് വിരുദ്ധ ചേരിയുടെ കടുത്ത വക്താവായ തെരേസയായിരിക്കും യൂറോപ്യന്‍ യൂനിയനില്‍നിന്നുമുള്ള ബ്രിട്ടന്‍െറ പുറത്തുകടക്കുന്ന നടപടികള്‍ക്ക് കാര്‍മികത്വം നല്‍കുക.

കണ്‍സര്‍വേറ്റിവ് പാര്‍ട്ടി വോട്ടര്‍മാരില്‍ ഭൂരിപക്ഷവും പിന്തുണക്കുന്നത് തെരേസയെയാണെന്നും ശക്തമായ പിന്തുണയുള്ള പ്രധാനമന്ത്രിയാണ് രാജ്യത്തിന് ആവശ്യമെന്നും ബോധ്യപ്പെട്ടതിനാലാണ് തന്‍െറ പിന്മാറ്റമെന്നും ആന്‍ഡ്രിയ പ്രസ്താവിച്ചു. ജൂലൈ അഞ്ചിനും ഏഴിനും നടന്ന ഉള്‍പ്പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ തെരേസ മേധാവിത്വം തെളിയിച്ചിരുന്നു.

ആറു വര്‍ഷമായി ആഭ്യന്തര മന്ത്രിപദം കൈയാളുന്ന തെരേസ, മെയ്ഡന്‍ഹെഡ് മണ്ഡലം 1997ല്‍ രൂപവത്കരിച്ചതു മുതല്‍ അവിടത്തെ എം.പിയാണ്.
യൂറോപ്യന്‍ യൂനിയനില്‍നിന്ന് പുറത്തുപോകണമെന്ന ബ്രെക്സിറ്റ് ഹിതപരിശോധനാ ഫലത്തെ തുടര്‍ന്ന് ഡേവിഡ് കാമറണ്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് പുതിയ പ്രധാനമന്ത്രിയെ നിശ്ചയിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.