യൂറോപ്പിലെ മൊ​ണ്ടെനെഗ്രോയിൽ വെടി​വെപ്പ്; കുട്ടികൾ ഉൾപ്പടെ പത്തു മരണം

ലണ്ടൻ: തെക്കു കിഴക്കൻ യൂറോപ്പിലെ ചെറു രാജ്യമായ മൊണ്ടെനെഗ്രോയിൽ നടന്ന വെടിവെപ്പിൽ രണ്ടു കുട്ടികൾ അടക്കം പത്തു പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 45കാരനായ അലക്സാണ്ടൻ മെട്രിനോവിച്ച് എന്നയാളാണ് അക്രമിയെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. വെടിവെപ്പിനു പിന്നാലെ നടത്തിയ ആത്മഹത്യാശ്രമത്തെ തുടർന്ന് ഇയാളും മരിച്ചതായി പൊലീസ് അറിയിച്ചു.

കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. സെദിന്യെ ടൗണിലെ റസ്റ്ററന്റിൽ ആദ്യം നടത്തിയ വെടിവെപ്പിൽ നാലു പേരും അവിടെ നിന്നിറങ്ങിയതിനു​ശേഷം മറ്റു മൂന്നിടങ്ങളിലായി നടത്തിയ ആക്രമണത്തിൽ രണ്ടു കുട്ടികൾ അടക്കം ഒരു കുടുംബത്തിലെ ആറു പേരും ​കൊല്ലപ്പെട്ടു. പരിക്കേറ്റ നാലു പേരുടെ നില ഗുരുതരമാണ്.

അക്രമി നിയമവിരുദ്ധമായി ആയുധങ്ങൾ സൂക്ഷിച്ചിരുന്ന പശ്ചാത്തലം ഉള്ളയാളാണെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഇ​ക്കാരണത്താൽ പൊലീസ് നേരത്തെ തന്നെ ഇയാ​ളെ പിടികൂടാൻ പ്രത്യേക സംഘ​ത്തെ ​സെദിന്യെക്ക് ചുറ്റും വിന്യസിച്ചിരുന്നു. വെടിവെപ്പ് നടത്തുന്നതിനു മുമ്പ് പ്രതി നന്നായി മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇത് സംഘടിത കുറ്റകൃത്യമല്ലെന്ന് കരുതുന്നുവെന്ന് മോ​ണ്ടെനെഗ്രിൻ പ്രധാനമന്ത്രി മിലോകോ സ്പാജിക് പറഞ്ഞു.

മലനിരകളാൽ ചുറ്റപ്പെട്ട ചെറു താ​ഴ്വാരമാണ് ​സെദിന്യെ. ഇവിടെ തോക്ക് സംസ്കാരം ആഴത്തിലാണെങ്കിലും വെടിവെപ്പുകൾ താരതമ്യേന അപൂർവമാണെന്ന് പറയുന്നു. എന്നാൽ, 2022ൽ നടന്ന ​വെടിവെപ്പിൽ സെദിന്യെയിൽ 11 പേർ കൊല്ല​പ്പെട്ടിരുന്നു.

Tags:    
News Summary - Gunman kills 10 people in mass shooting in small Montenegro town

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.