യു.എസിൽ പുതുവത്സര ആഘോഷത്തിനിടെ നിശാക്ലബിൽ വെടിവെപ്പ്; 11 പേർക്ക് പരിക്ക്

വാഷിങ്ടൺ: യു.എസിൽ പുതുവത്സര ആഘോഷത്തിനിടെ നിശാക്ലബിലുണ്ടായ വെടിവെപ്പിൽ 11 പേർക്ക് പരി​ക്ക്. ന്യൂയോർക്കിലെ ക്യൂൻസിലാണ് സംഭവമുണ്ടായത്.

ജനുവരി ഒന്നാം തീയതി രാത്രി 11.20ഓടെയാണ് വെടിവെപ്പ് ഉണ്ടായത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. പരിക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ചും വിവരങ്ങളില്ല. യു.​എ​സി​ലെ ന്യൂ ​ഓ​ർ​ലി​യ​ൻ​സി​ൽ ആ​ൾ​ക്കൂ​ട്ട​ത്തി​ലേ​ക്ക് ​ട്ര​ക്ക് ഇ​ടി​ച്ചു​ക​യ​റ്റി​യു​ണ്ടാ​ക്കി​യ അ​പ​ക​ട​ത്തി​ൽ 15 പേർ മരിച്ചിരുന്നു.

ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച 3.15നാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ന് ലോ​ക​പ്ര​ശ​സ്ത​മാ​യ സ്ഥ​ല​മാ​ണ് ബോ​ർ​ബ​ൺ സ്ട്രീ​റ്റ്.

അതേസമയം, ന്യൂ ഓർലിയൻസിൽ ആളുകളുടെ കൊലപാതകത്തിന് കാരണക്കാരനായ അ​ക്രമിക്ക് ഐ.എസ് ആശയങ്ങൾ ഇഷ്ടമായിരുന്നുവെന്നതിന്റെ തെളിവുകൾ എഫ്.ബി.ഐക്ക് ലഭിച്ചുവെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.

അക്രമത്തിന് മുമ്പ് പോസ്റ്റ് ചെയ്ത വിഡിയോകളിൽ ഐ.എസിന്റെ ആശയങ്ങൾ തന്നെ സ്വാധീനിച്ചിരുന്നുവെന്ന് ഇയാൾ പറയുന്നുണ്ടെന്നാണ് ബൈഡൻ വ്യക്തമാക്കുന്നത്. ​​​​കൊല്ലാനുള്ള ആഗ്രഹവും ഇയാൾ പ്രകടിപ്പിച്ചിട്ടുണ്ട്. അന്വേഷണം ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണ്. സംഭവത്തിലെ ഗൂഢാലോചന ഉൾപ്പടെ വിശദമായി അന്വേഷിക്കുമെന്നും ജോ ബൈഡൻ കൂട്ടിച്ചേർത്തു.



Tags:    
News Summary - 11 injured in shooting at New York nightclub, 2nd attack in US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.