വാഷിങ്ടൺ: സ്വന്തം സമൂഹ മാധ്യമമായ എക്സിലെ പ്രൊഫൈലിൽ വൻ മാറ്റങ്ങളുമായി ലോകത്തെ അതിസമ്പന്നനായ ഇലോൺ മസ്ക്. പ്രൊഫൈൽ നാമം ഇതുവരെയും ഇലോൺ മസ്കായിരുന്നത് ‘കെകിയസ് മാക്സിമസ്’ എന്നാക്കിയപ്പോൾ പ്രൊഫൈൽ ചിത്രം തീവ്രവലതുപക്ഷം ഉപയോഗിച്ചുവരുന്ന ‘പെപ്പെ ദി ഫ്രോഗ്’ എന്ന പ്രശസ്തമായ മീം ആക്കി. വർഷങ്ങളായി ഓൺലൈനിൽ ട്രെൻഡിങ്ങാണ് ഈ ചിത്രം.
അടുത്തിടെ ക്രിപ്റ്റോകറൻസി വിപണിയിൽ തരംഗം സൃഷ്ടിച്ച കെകിയസ് എന്ന ജനപ്രിയ മീംകോയിനിൽ നിന്നാണ് ‘കെക്കിയസ് മാക്സിമസ്’ എന്ന പേര് ഉണ്ടായത്. മസ്ക് പ്രൊഫൈൽ വാൾ മാറ്റിയതിനുപിന്നാലെ ഈ ക്രിപ്റ്റോകറൻസിയും വൻകുതിപ്പ് രേഖപ്പെടുത്തി. പേരുമാറ്റം മസ്കിന്റെ ക്രിപ്റ്റോ വിപണിയിലേക്കുള്ള കടന്നുവരവിനെയാണ് സൂചിപ്പിക്കുന്നതെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. മസ്ക് പലപ്പോഴും ക്രിപ്റ്റോകറൻസിയിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഈജിപ്ഷ്യൻ തമോദേവതയായ ‘കെക്’ എന്ന പദത്തിന്റെ ലാറ്റിൻ വകഭേദമായ കെകിയസ് ഗെയിമുകാരാണ് ജനപ്രിയമാക്കിയതെങ്കിലും തീവ്രവലതുപക്ഷവുമായി ചേർത്താണ് നിലവിൽ പറയാറുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.