മുൻ ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പാർലമെന്റിൽ നിന്ന് രാജിവച്ചു

ജറൂസലം: പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെതിരെ പലപ്പോഴും സ്വതന്ത്ര നിലപാട് സ്വീകരിച്ചിരുന്ന മുൻ ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പാർലമെന്റിൽ നിന്ന് രാജിവെക്കുകയാണെന്ന് അറിയിച്ചു. ബുധനാഴ്ചയാണ് അദ്ദേഹം തന്റെ തീരുമാനം അറിയിച്ചത്.

ഗസ്സയിൽ ഇസ്രായേൽ ഏകപക്ഷീയ ആക്രമണം തുടങ്ങിയ ശേഷം നെതന്യാഹു 2024 നവംബറിൽ ഗല്ലന്റിനെ സർക്കാരിൽ നിന്നും പുറത്താക്കിയിരുന്നു. പക്ഷേ നെസറ്റിലെ തെരഞ്ഞെടുക്കപ്പെട്ട അംഗമായി അദ്ദേഹത്തിന്റെ സ്ഥാനം നിലനിർത്തിയിരുന്നു.

ഗാലന്റ് പലപ്പോഴും നെതന്യാഹുവിനോടും തീവ്ര വലതുപക്ഷ, മത പാർട്ടികളുടെ സഖ്യകക്ഷികളുമായും വിവിധ വിഷയങ്ങളിൽ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. തീവ്ര ഓർത്തഡോക്സ് ജൂത പുരുഷന്മാർക്ക് നിർബന്ധിത സൈനിക സേവനത്തിൽ നിന്ന് ഇളവുകൾ അനുവദിച്ചത് ഉൾപ്പെടെ അദ്ദേഹത്തിന്റെ നിലപാടുകൾ വിവാദമായിരുന്നു.

2023 മാർച്ചിൽ, സുപ്രീംകോടതിയുടെ അധികാരങ്ങൾ വെട്ടിക്കുറക്കാനുള്ള സർക്കാർ പദ്ധതി നിർത്തിവെക്കാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് നെതന്യാഹുവിനെതിരെ ഗാലന്റ് കടുത്ത എതിർപ്പ് രേഖ​പ്പെടുത്തിയിരുന്നു. യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും ആരോപിച്ച് ഗാലന്റിനും നെതന്യാഹുവിനും അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. 

Tags:    
News Summary - Former Israeli Defense Minister Yoav Galant has resigned from parliament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.