കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആതിഥേയരായ കോഴിക്കോട് മുന്നിൽ. കലോത്സവം കൊടിയിറങ്ങാൻ മണിക്കൂറുകൾ ശേഷിക്കെ നിലവിലെ ചാമ്പ്യന്മാരായ പാലക്കാടിനെയും 22 വർഷത്തിന് ശേഷം സുവർണ കിരീടം സ്വപ്നം കണ്ട കണ്ണൂരിനെയും മറികടന്ന് കോഴിക്കോട് മുന്നിൽ കടന്നു.
938 പോയന്റാണ് കോഴിക്കോടിന്. തൊട്ടുപിന്നിൽ 918 പോയന്റുമായി കണ്ണൂരും ഫോട്ടോ ഫിനിഷിങ്ങിലേക്ക് അടുക്കുന്നു. രണ്ട് ദിവസവും മുന്നിലായിരുന്ന പാലക്കാട് 916 പോയന്റുമായി മൂന്നാമതാണ്. 910 പോയന്റുള്ള തൃശൂർ നാലാമതും 875 പോയന്റുള്ള മലപ്പുറം അഞ്ചാമതുമാണ്.
ഹൈസ്കൂൾ വിഭാഗത്തിൽ 446 പോയന്റുള്ള കോഴിക്കോടുതന്നെയാണ് മുന്നിൽ. 443 പോയന്റുള്ള പാലക്കാടാണ് രണ്ടാമത്. മൂന്നാമതുള്ള തൃശൂരിന് 436 പോയിന്റുണ്ട്. ഹയർ സെക്കൻഡറി വിഭാഗത്തിൽ 493 പോയന്റുള്ള കണ്ണൂർ മുന്നിൽ നിൽക്കുന്നു. കോഴിക്കോടിന് 492 പോയന്റുണ്ട്. പാലക്കാട് 473 പോയന്റ്. ഹൈസ്കൂൾ വിഭാഗം സംസ്കൃതോത്സവത്തിൽ കൊല്ലവും എറണാകുളവും ഒപ്പമാണ്. 95 പോയന്റ്.938 പോയന്റുള്ള തൃശൂരും കോഴിക്കോടും പിന്നിലുണ്ട്. അറബിക് കലോത്സവത്തിൽ പാലക്കാടും കോഴിക്കോടും കണ്ണൂരും ഒപ്പത്തിനൊപ്പമാണ്. 95 പോയന്റ്. തൊട്ടുപിന്നിൽ 93 പോയന്റുമായി എറണാകുളവും മലപ്പുറവും.
ഹൈസ്കൂൾ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയന്റ് പാലക്കാട് ആലത്തൂർ ബി.എസ്.എസ് ഗുരുകുലം എച്ച്.എസ്.എസിനാണ്. 88 പോയന്റ്. ഹയർ സെക്കൻഡറി വിഭാഗത്തിൽ കാഞ്ഞങ്ങാട് ദുർഗ എച്ച്.എസ്.എസാണ് മുന്നിൽ. 63 പോയന്റ്. 61 പോയന്റുമായി ആലപ്പുഴ മാന്നാർ എൻ.എസ് ബോയ്സ് എച്ച്.എസ്.എസുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.