നിയന്ത്രണംവിട്ട ഒമ്നി വാനിടിച്ച് സ്വകാര്യ സ്ഥാപനത്തിന്‍റെ മതിൽക്കെട്ട് തകർന്നു; ഡ്രൈവർക്ക് പരിക്ക്

നേമം: നിയന്ത്രണംവിട്ട ഒമ്നി വാൻ സ്വകാര്യ സ്ഥാപനത്തിന്‍റെ മതിൽക്കെട്ട് തകർത്തു. കഴിഞ്ഞ ദിവസം വൈകുന്നേരം 3.30ന് വലിയറത്തല ആദർശ് നഗറിലായിരുന്നു സംഭവം. തച്ചോട്ടുകാവിൽ നിന്ന് വലിയറത്തല വഴി തിരുമല ഭാഗത്തേക്ക് പോകുകയായിരുന്ന ഒമ്നി വാൻ ആണ് നിയന്ത്രണം വിട്ട് ജിംനേഷ്യത്തിൻറെ മതിൽക്കെട്ട് തകർത്തത്.

അപകടത്തിൽ വാഹനമോടിച്ച മധ്യ വയസ്കന് പരിക്കേറ്റു. തുടർന്ന് നാട്ടുകാരെത്തി ഇദ്ദേഹത്തെ വാഹനത്തിൽ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ വാനിൻറെ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്.

Tags:    
News Summary - 1 injured as vehicle collides with wall in Nemam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.