പരപ്പനങ്ങാടി: സംസ്ഥാന സർക്കാറിന്റെ മൺസൂൺ ബംബർ ലോട്ടറി 10 കോടി രൂപ പരപ്പനങ്ങാടി നഗരസഭയിലെ പതിനൊന്നംഗ ഹരിത കർമസേന കൂട്ടായ്മക്ക്. ശുചിത്വ കർമസേനാംഗങ്ങളായ പി. പാർവതി, കെ. ലീല, എം.പി. രാധ, എം. ഷീജ, കെ. ചന്ദ്രിക, ഇ. ബിന്ദു, കാർത്യായനി, കെ. ശോഭ, സി. ബേബി, സി. കുട്ടിമാളു, പി. ലക്ഷ്മി എന്നിവരെയാണ് ഭാഗ്യം കടാക്ഷിച്ചത്. ഒമ്പതുപേർ 25 രൂപ വീതവും രണ്ടുപേർ പന്ത്രണ്ടര രൂപ വീതവും നൽകിയാണ് ലോട്ടറി ടിക്കറ്റ് എടുത്തത്.
ദരിദ്ര സാഹചര്യേത്താട് ഏറ്റുമുട്ടി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നവരാണ് എല്ലാവരും. ലോട്ടറിയടിച്ചെങ്കിലും വീടുകൾ കയറിയുള്ള പ്ലാസ്റ്റിക് മാലിന്യ ശേഖരണം നിർത്തിവെക്കില്ലെന്നും ആരോഗ്യമുള്ള കാലമത്രയും നാട് ശുചീകരിക്കുന്ന തൊഴിലിൽ തുടരുമെന്നും തൊഴിലാളികൾ പറഞ്ഞു.
57 അംഗ ഹരിത കർമസേനയിൽ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഏറ്റവും പ്രയാസപ്പെടുന്നവരെയാണ് ഭാഗ്യം തേടിയെത്തിയതെന്ന് ഹരിത കർമസേന സെക്രട്ടറി പാലക്കണ്ടി ഗൗരി പറഞ്ഞു. പാലക്കാട് സ്വദേശി ഖാജാ ഹുസൈൻ വിൽപന നടത്തിയ എം.ബി 200261 എന്ന ടിക്കറ്റിലാണ് പരപ്പനങ്ങാടിയിൽ ഭാഗ്യമിറങ്ങിയത്. പഞ്ചാബ് നാഷനൽ ബാങ്കിന്റെ പരപ്പനങ്ങാടി ശാഖക്കാണ് ഇവർ ലോട്ടറി ടിക്കറ്റ് കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.