തിരുവനന്തപുരം: കഴിഞ്ഞ 10 ദിവസത്തിനിടെ സംസ്ഥാനത്ത് കോവിഡ് മൂലം മരിച്ചത് 490 പേർ. ആദ്യ തരംഗവുമായി താരതമ്യം ചെയ്യുേമ്പാൾ ഉയർന്ന മരണനിരക്കാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത്.
രണ്ടാം തരംഗം പ്രകടമായിത്തുടങ്ങിയ ഏപ്രിൽ 13 ന് 20 മരണങ്ങളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഏപ്രിൽ 20 ലേക്കെത്തുേമ്പാൾ മരണസംഖ്യ 28 ആയി. പിന്നീട് ഏപ്രിൽ 28 ഒാടെ മരണം 41. രണ്ടുദിവസം പിന്നിട്ട് ഏപ്രിൽ 30 ലെത്തുേമ്പാൾ മരിച്ചവർ 49. മേയ് നാലിന് മരണം 57 ആയി. വ്യാഴാഴ്ച ഇത് 63 ഉം. ഏപ്രിലിലെ 18 ദിവസം കൊണ്ട് ആകെ റിപ്പോർട്ട് ചെയ്തത് 514 മരണങ്ങളാണ്.
മേയിൽ വ്യാഴം വരെയുള്ളതുകൂടി ചേർക്കുേമ്പാൾ രണ്ടാംതരംഗത്തിൽ 24 ദിവസം കൊണ്ട് കേരളത്തിൽ കോവിഡ് കവർന്നത് 834 ജീവനുകളാണ്.
രണ്ടാം തരംഗത്തിൽ രോഗബാധിതർക്കൊപ്പം ഗുരുതരാവസ്ഥയിലാകുന്നവരുടെയും എണ്ണം കൂടുകയാണ്. സർക്കാർ ആശുപത്രികളിൽ ഇനി ശേഷിക്കുന്നത് 38.7 ശതമാനം കോവിഡ് െഎ.സി.യു കിടക്കകളാണ്. അതേസമയം പ്രായമായവരില്‍ കൂടുതല്‍ പേരും വാക്സിന് സ്വീകരിച്ചതിനാല്‍ ഇവരില്‍ രോഗം ഗുരുതരമാകുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിെൻറ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.