ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ഫയര്‍ സ്റ്റേഷനിലെ 10 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടു ദിവസമായി പരിശോധനക്ക് വിധേയമായ 10 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ഒരാൾ കൊല്ലമ്പുഴ സ്വദേശിയാണ്. മടവൂര്‍, വെഞ്ഞാറമൂട്, ആര്യനാട്, കുളത്തൂര്‍, കിളിമാനൂര്‍ സ്വദേശികളാണ് മറ്റുള്ളവരെന്ന് നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി. അജയകുമാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം രോഗ ലക്ഷണം ഉണ്ടായതിനെതുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ വലിയകുന്ന് ആശുപത്രിയില്‍ പരിശോധനക്ക് വിധേയമായത്. രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേർ റൂം ക്വാറൻറീനിലാണ്. ഒരാളെ മെഡിക്കല്‍ കോളജിലും ബാക്കിയുള്ളവരെ വട്ടിയൂര്‍ക്കാവ് കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്കും മാറ്റിയതായി നഗരസഭ ചെയര്‍മാന്‍ എം. പ്രദീപ് അറിയിച്ചു. ഫയർസ്റ്റേഷനിലെ മറ്റ് ജീവനക്കാരെ അടുത്ത ദിവസങ്ങളിൽ പരിശോധിക്കുമെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.
മാമത്തെ ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ജീവനക്കാരന് രോഗം സ്ഥിരീകരിച്ചു. വഞ്ചിയൂര്‍ സ്വദേശിയായ ഇയാളെ വക്കം സി.എഫ്.എല്‍.ടി.സിയിലേക്ക് മാറ്റിയതായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്.എസ്. മനോജ് അറിയിച്ചു. ബാങ്കിൽ 30 ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. ഇവരെ സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ ആരോഗ്യ വിഭാഗം നിര്‍ദേശിച്ചു. രോഗ വ്യാപന സാധ്യത കണക്കിലെടുത്ത് സ്ഥാപനം താല്‍ക്കാലികമായി അടച്ചിടാന്‍ നിര്‍ദേശിച്ചതായി നഗരസഭ ചെയർമാൻ അറിയിച്ചു. ജെ.എച്ച്.ഐ ഹാസ്മി, ഷെന്‍സി, അഭിനന്ദ് എന്നിവരുടെ നേതൃത്വത്തില്‍ സ്ഥാപനവും പരിസരവും അണുമുക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.