തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ കണ്ണ് പരിശോധനക്കെത്തിയ പത്തുവയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം. സംഭവത്തിനു പിന്നാലെ ഓടിരക്ഷപെടാൻ ശ്രമിച്ച പ്രതി, ഉദിയൻകുളങ്ങര സ്വദേശി സതീഷിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു.
നേത്ര ചികിൽസക്കെത്തിയ പെൺകുട്ടി പരിശോധനയുടെ ഭാഗമായി കണ്ണിൽ മരുന്ന് ഒഴിച്ചിരുന്ന സമയത്താണ് അപമാനിക്കാൻ ശ്രമിച്ചത്. കുട്ടി നിലവിളിച്ചതോടെ നാട്ടുകാർ ഇയാളെ പിടികൂടാൻ ശ്രമിച്ചു. ഇവിടെനിന്ന് കുതറിയോടിയ പ്രതിയെ പിന്നാലെ ഓടിയാണ് പിടികൂടി പൊലീസിൽ ഏൽപിച്ചത്.
കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പോക്സോ കേസുകളിൽ 16 പ്രതികളും റിമാൻഡിൽ. പെൺകുട്ടി സ്കൂളിൽ നടന്ന കൗൺസലിങ്ങിലാണ് പീഡനവിവരം പറഞ്ഞത്.
തുടർന്ന് പെൺകുട്ടിയെ സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിൽ പാർപ്പിച്ചിരുന്നു. ആദ്യം ഒരാളുടെ വിവരം നൽകിയ പെൺകുട്ടി കൂടുതൽ സംസാരിക്കുന്നതിനിടെയാണ് 16 പേർ വിവിധ ദിവസങ്ങളിലായി പീഡിപ്പിച്ചതായി വെളിപ്പെടുത്തിയത്. 20 വയസ്സുകാരൻ മുതൽ 65കാരൻവരെ പ്രതികളായുണ്ട്. ഇവരിൽ അച്ഛനും മകനും പ്രതികളാണ്.
അറസ്റ്റിലായ പ്രതികളെല്ലാവരെയും കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. ബേഡകം പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർ കെ.വി. ദാമോദരൻ, എസ്.ഐ കെ.പി. പ്രതീഷ് കുമാർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.