പീഡ​േക്കസ്​​ പ്രതിക്ക്​ 10 വർഷം കഠിനതടവ്

കൊ​ച്ചി: ജീ​വി​ത​പ​ങ്കാ​ളി​യു​ടെ ആ​ദ്യ വി​വാ​ഹ​ത്തി​ലെ 18 വ​യ​സു​ള്ള മ​ക​ളെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക്ക്​ 10 വ​ർ​ഷം ക​ഠി​ന​ത​ട​വും ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ. പി​താ​വു​മാ​യി അ​ക​ന്നു​ക​ഴി​യു​ന്ന അ​മ്മ​യെ സ​ന്ദ​ർ​ശി​ക്കാ​ൻ പ്ര​തി താ​മ​സി​ക്കു​ന്ന വാ​ട​ക​വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ്​ കു​റ്റ​കൃ​ത്യം ന​ട​ന്ന​ത്.

2017 ജൂ​ലൈ 20നാ​ണ്​ സം​ഭ​വം ന​ട​ന്ന​ത്. എ​റ​ണാ​കു​ളം അ​ഡീ.​സെ​ഷ​ൻ​സ് ജ​ഡ്​​ജി അ​നി​ൽ കെ.​ഭാ​സ്​​ക​റാ​ണ്​ ശി​ക്ഷ വി​ധി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി അ​ഡീ.​പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ സി.​ശ്രീ​ക​ല ഹാ​ജ​രാ​യി. പു​ത്ത​ൻ​കു​രി​ശ് എ​സ്ഐ​മാ​രാ​യ യേ​ശു​ദാ​സ്, സാ​ജ​ൻ സേ​വ്യ​ർ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

Tags:    
News Summary - 10 years rigorous imprisonment for the accused in sexual assaulting case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.