'ടേക് എ ബ്രേക്ക്'; 100 കെട്ടിടങ്ങളുടെ കൂടി നിർമാണം പൂർത്തിയായി

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്‍റെ 'ടേക് എ ബ്രേക്ക്' പദ്ധതിയുടെ ഭാഗമായി രണ്ടാംഘട്ടത്തിൽ 100 കെട്ടിടങ്ങളുടെ കൂടി നിർമാണം പൂർത്തിയായി. യാത്രക്കിടയിൽ വിശ്രമിക്കാൻ ശുചിത്വവും സുരക്ഷിതത്വവുമുള്ള ഇടമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് 'ടേക് എ ബ്രേക്ക്' പദ്ധതിയിലൂടെ പ്രധാന പാതയോരങ്ങളിൽ വിശ്രമ കേന്ദ്രങ്ങൾ ഒരുക്കുന്നത്.

നേരത്തെ, ഒന്നാം ഘട്ടത്തിൽ 100 സമുച്ചയങ്ങളായിരുന്നു നിർമിച്ചത്. സ്ത്രീകൾക്കും കുട്ടികൾക്കും ഉപയോഗിക്കാൻ പര്യാപ്തമായ വിധത്തിലാണ് ഓരോ സമുച്ചയവും തയ്യാറാക്കിയിരിക്കുന്നത്. ശുചിമുറികൾക്ക് പുറമേ വിശ്രമകേന്ദ്രവും കോഫീ ഷോപ്പും സജ്ജീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്താകെ 524 ടേക്ക് എ ബ്രേക്ക് സമുച്ചയങ്ങളുടെ നിർമാണം പുരോഗതിയിലാണ്. ഹരിത കേരളം മിഷന്‍റേയും ശുചിത്വ മിഷന്‍റേയും നേതൃത്വത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. 

Tags:    
News Summary - 100 take a break buildings are ready to open

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.