തിരുവനന്തപുരം: ആലപ്പുഴ ജില്ലയിലെ ചമ്പക്കുളത്ത് ആംബുലൻസിൽ പ്രവേശിപ്പിച്ച രോഗിക്ക് ഓക്സിജൻ നൽകുന്നതിനിടെ തീപിടിത്തമുണ്ടായ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിൽ സർവിസ് നടത്തുന്ന 108 ആംബുലൻസുകൾ പരിശോധനക്ക് വിധേയമാക്കി.
ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ.പി.വി. അരുണിെൻറ നിർദേശപ്രകാരമാണ് നടപടി. 108 ആംബുലൻസ് സോണൽ ഓഫിസർ ബിജുവിെൻറ നേതൃത്വത്തിൽ 108 ആംബുലൻസുകളിൽ ഓക്സിജൻ അറ്റകുറ്റപ്പണികൾ നടത്തുന്ന സ്ഥാപനത്തിെൻറ സഹായത്തോടെയാണ് പരിശോധന നടന്നത്.
നിരത്തിൽ ഓടുന്ന എല്ലാ 108 ആംബുലൻസുകളും പരിശോധിെച്ചങ്കിലും ഒന്നിലും കാര്യമായ പ്രശ്നങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ല. വരുംദിവസങ്ങളിൽ ആംബുലൻസുകളിലെ ഓക്സിജൻ സിലിണ്ടറുകൾ കാലിബറേഷൻ നടത്താൻ നിർദേശം നൽകിയതായി ജില്ല പ്രോഗ്രാം മാനേജർ ഡോ.പി.വി. അരുൺ അറിയിച്ചു.
ചമ്പക്കുളം സംഭവത്തിെൻറ പശ്ചാത്തലത്തിൽ ആംബുലൻസ് ജീവനക്കാർക്ക് ഓക്സിജൻ സിലിണ്ടറുകൾ കൈകാര്യംചെയ്യുന്നതിൽ ബോധവത്കരണം നൽകുമെന്നും ഇത്തരം സാഹചര്യങ്ങൾ നേരിടുന്നതിെൻറ ഭാഗമായി അഗ്നിശമന പരിശീലനം നൽകുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.