108 ആംബുലൻസ് സേവനമേകിയത് 5.02 ലക്ഷം പേർക്ക്

തിരുവനന്തപുരം: സൗജന്യ ആംബുലന്‍സ് സേവനമായ 'കനിവ് 108' ആംബുലന്‍സുകള്‍ സംസ്ഥാനത്ത് ഇതുവരെ 5,02,517 ട്രിപ് നടത്തിയതായി ആരോഗ്യ വകുപ്പ്. 3,44,357 ട്രിപ്പാണ് കോവിഡിന് മാത്രമായി ഇതുവരെ നടത്തിയത്.

അത്യാഹിത സന്ദേശങ്ങളില്‍ ഏറ്റവും അധികം ട്രിപ് നടത്തിയത് ഹൃദ്രോഗ സംബന്ധമായ ചികിത്സയ്ക്ക് വേണ്ടിയാണ്; 27,908. വാഹനാപകടങ്ങളില്‍ പരിക്ക് പറ്റിയവരെ ആശുപത്രിയിലേക്ക് മാറ്റാനായി ഓടിയതാണ് രണ്ടാമത്; 24,443 ട്രിപ്. മറ്റ് അപകടങ്ങള്‍ 20,788, ശ്വാസസംബന്ധമായ അത്യാഹിതങ്ങള്‍ 16,272, വയറുവേദന 13,582, പക്ഷാഘാതം 8,616, ജെന്നി 5,783, ഗര്‍ഭ സംബന്ധമായ അടിയന്തര സർവിസ് 5,733, വിഷ ചികിത്സ 5,355, കടുത്ത പനി 3,806, പ്രമേഹ സംബന്ധമായ അത്യാഹിതം 3,212, നിപ അനുബന്ധ ട്രിപ്പുകള്‍ 79, മറ്റ് അത്യാഹിതങ്ങള്‍ 22,583 എന്നിങ്ങനെ മറ്റ് സർവിസുകൾ.

ഇതുവരെ 53 പ്രസവവും ആംബുലന്‍സ് ജീവനക്കാരുടെ പരിചരണത്തില്‍ നടന്നിട്ടുണ്ട്. മാര്‍ച്ച് 25 വരെയുള്ള കണക്ക് പ്രകാരം തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും അധികം ട്രിപ്; 69,974 എണ്ണം. കുറവ് ഇടുക്കി ജില്ലയിലും; 15,002. കൊല്ലം 35,814, പത്തനംതിട്ട 24,534, ആലപ്പുഴ 40,039, കോട്ടയം 32,758, എറണാകുളം 37,829, തൃശൂര്‍ 38,929, പാലക്കാട് 52,404, മലപ്പുറം 44,365, കോഴിക്കോട് 37,037, വയനാട് 18,920, കണ്ണൂര്‍ 33,036, കാസർകോട് 21,876 എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ 108 ‍െൻറ സേവന വിവരം.

Tags:    
News Summary - 108 ambulance services were provided to 5.02 lakh people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.