വടകര കരിമ്പനപ്പാലത്ത് കാരവനിൽ രണ്ടുപേർ മരിച്ച നിലയിൽ

വടകര: കോഴിക്കോട് വടകര കരിമ്പനപാലത്ത് ദേശീയപാതയിൽ നിർത്തിയിട്ട കാരവനിൽ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം സ്വദേശി മനോജ്, കാസർകോട് സ്വദേശി ജോയൽ എന്നിവരാണ് മരിച്ചത്. കണ്ണൂരിൽ വിവാഹത്തിന് ശേഷം പൊന്നാനിയിലേക്ക് മടങ്ങിയതാണ് ഇരുവരും.

രാവിലെ മുതൽ വാഹനം നിർത്തിയിട്ട നിലയിലായിരുന്നു. നാട്ടുകാർക്ക് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഒരാൾ മുന്നിലെ ചവിട്ടുപടിയിലും മറ്റൊരാളെ പിൻഭാഗത്തുമാണ് കണ്ടത്.

എ.സി ഗ്യാസ് ലീക്ക് ആവാം മരണകാരണമെന്നാണ് സംശയിക്കുന്നത്. പൊന്നാനിയില്‍ കാരവന്‍ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മനോജ്. ഇതേ കമ്പനിയില്‍ ജീവനക്കാരനാണ് ജോയല്‍.

Tags:    
News Summary - Two dead in the caravan stopped at Vatakara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.