അങ്കണവാടി ജീവനക്കാർക്ക്‌ 10.88 കോടി അനുവദിച്ചു

തിരുവനന്തപുരം :അങ്കണവാടി ജീവനക്കാരുടെ ജൂൺ മാസത്തിലെ ഹോണറേറിയം വിതരണത്തിനായി 10.88 കോടി രൂപ അനുവദിച്ചുവെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഈവർഷം 144.81 കോടി രൂപയാണ്‌ ഇവരുടെ ഹോണറേറിയം വിതരണത്തിന്‌ സംസ്ഥാന വിഹിതമായി ബജറ്റിൽ ഉൾപ്പെടുത്തിയിരുന്നത്‌. ഇതിൽ 46 കോടി രൂപ മൂന്നു മാസത്തിനുള്ളിൽ നൽകിയതായും മന്ത്രി വ്യക്തമാക്കി.

33,115 അങ്കണവാടികളിലായി 66,000 ൽപരം വർക്കർമാരും ഹെൽപ്പർമാരുമായി പ്രവർത്തിക്കുന്നത്‌. ഇവരുടെ പ്രതിഫലത്തിൽ 60 ശതമാനവും 40 ശതമാനം സംസ്ഥാനവും വഹിക്കുന്നു. കഴിഞ്ഞവർഷം കേന്ദ്ര വിഹിതം അംഗീകരിച്ചതിൽ 21 കോടി രൂപ ഇനിയും ലഭിച്ചിട്ടില്ല. ഈവർഷം 209 കോടി രൂപയാണ്‌ കേന്ദ്ര വിഹിതമായി അംഗീകരിച്ചിട്ടുള്ളത്‌. എന്നാൽ, മൂന്നുമാസം കഴിഞ്ഞിട്ടും ഒരു രൂപയും അനുവദിച്ചിട്ടില്ല.

Tags:    
News Summary - 10.88 crore has been sanctioned to Anganwadi employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.