കുമളി: വണ്ടിപ്പെരിയാർ 62 മൈലിലെ ഏലത്തോട്ടത്തിൽ ജോലിക്കിടെ കടന്നൽ കുത്തേറ്റ് 11 പേർക്ക് പരിക്ക്. ഇതിൽ നാല് പേരെ വിദഗ്ധ ചികിത്സക്ക് പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.62-ാം മൈലിലെ ജനത എസ്റ്റേറ്റിൽ തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. ഏലത്തോട്ടത്തിലെ ജോലിക്കിടെയാണ് കടന്നൽ ആക്രമിച്ചത്.
ഈ സമയം എസ്റ്റേറ്റിൽ ഉണ്ടായിരുന്ന ലോഡിങ് തൊഴിലാളികളാണ് പരിക്കേറ്റവരെ വണ്ടിപ്പെരിയാർ സർക്കാർ ആശുപത്രിയിൽ എത്തിച്ചത്.ആക്രമണത്തെ തുടർന്ന് പല തൊഴിലാളികളും ബോധരഹിതരായി.
വണ്ടിപ്പെരിയാർ മഞ്ചുമല സ്വദേശി മേരി (60), കൗണ്ടൻകാട് സ്വദേശിനി സുഗത (55), ജനത എസ്റ്റേറ്റിലെ ബാല (53), നല്ലതമ്പി കോളനിയിലെ സീത (75), ചതമ്പൽ ലയം മാരിയമ്മ (65), വാളാർഡി സ്വദേശിനി രാസമ്മ (60), ജനത എസ്റ്റേറ്റിലെ ചിന്നക്കറുപ്പ് (36), പെരിയാർ സ്വദേശിനി വിജയ (60), നല്ലതമ്പി കോളനി കൊളന്തിയമ്മ (57), ഡൈമുക്ക് സ്വദേശി ഉടയാർ (57) എന്നിവരെയാണ് കടന്നൽ കുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.