കിളിമാനൂർ: മാതാവിെൻറ ഒത്താശയോടെ പതിനൊന്നുകാരിയായ പെൺകുട്ടിയെ ശാരീരികമായി പീഡിപ്പിച്ച വ്യാജ പൂജാരി അറസ്റ്റിൽ.
കൊല്ലം, ആലപ്പാട് വില്ലേജിൽ ചെറിയഴീക്കൽ കക്കാത്തുരത്ത് ഷാൻ നിവാസിൽ ഷാൻ (37) ആണ് അറസ്റ്റിലായത്. കിളിമാനൂരിലെ ഒരു ക്ഷേത്രത്തിൽ വ്യാജപേരിൽ പൂജ നടത്തിവന്നയാളാണ് ഷാൻ. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:
2018ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വ്യാജപേരിൽ പൂജാരിയായി എത്തിയ ഇയാൾ പരിസരവാസിയായ യുവതിയുമായി പരിചയത്തിലായി. പിന്നീട് ഇവരുടെ ഭർത്താവ് വീട്ടിലില്ലാത്ത നേരത്ത് ഇവിടെയെത്തി യുവതിയുടെ സഹായത്തോടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു.
പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് അമ്മ മകളെ ഭീഷണിപ്പെടുത്തിയിരുന്നത്രേ. പിന്നീട് അമ്മയോട് വഴക്കിട്ട പെൺകുട്ടി വിവരങ്ങൾ പിതാവിനെ അറിയിക്കുകയും ഇരുവരും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പൊലീസ് അന്വേഷണത്തിനിടെ, കോതമംഗലം വടാട്ടുപാറയിൽ െവച്ച് ഷാനെ കസ്റ്റഡിയിലെടുത്തു.
അവിടെ ശ്യാം എന്ന പേരിൽ വ്യാജ പൂജാരിയായി പല ക്ഷേത്രങ്ങളിലും പൂജ നടത്തിവരികയായിരുന്നു. കരുനാഗപ്പള്ളി ഇടക്കുളങ്ങരയിലെ ഒരു പ്രസിദ്ധമായ ഇല്ലത്തിെൻറ പേരിൽ വ്യാജരേഖയുണ്ടാക്കിയിരുന്നു.
ജോലി ചെയ്യുന്നയിടങ്ങളിൽ സ്ത്രീകളുമായി സൗഹൃദത്തിലാകുകയും ലൈംഗികാതിക്രമങ്ങൾക്ക് ശേഷം മുങ്ങുകയുമാണ് ഇയാളുടെ പതിവ്. സിം കാർഡുകൾ മാറി മാറി ഉപയോഗിക്കുന്നതും പതിവായിരുന്നു. നിരവധി സിം കാർഡുകളും വ്യാജ രേഖകളും പിടിച്ചെടുത്തു.
കിളിമാനൂർ സ്റ്റേഷൻ ഒാഫിസർ മനോജ് കുമാറിെൻറ നിർദേശപ്രകാരം, എസ്.ഐ ബിജുകുമാർ, എസ്.സി.പി.ഒ മനോജ്, സി.പി.ഒ സഞ്ജീവ്, വിനീഷ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്ത പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.