തിരുവനന്തപുരം: ലൈഫ് മിഷെൻറ കണക്ക് പ്രകാരം ഭൂരഹിതരായ 12666 ആദിവാസികൾക്ക് ഭൂമിയുടെ കൈവശാവകാശ രേഖ നൽകാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്താരാഷ്ട്ര ആദിവാസി ഗോത്രവർഗ ദിനത്തിെൻറ ഭാഗമായി സംഘടിപ്പിച്ച ഗോത്ര ആരോഗ്യവാരം പദ്ധതി ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലൈഫ് പദ്ധതിയിൽ പ്രത്യേക നടപടി സ്വീകരിച്ച് 4582 ഭൂരഹിത ആദിവാസികൾക്ക് 3842.37 ഏക്കർ സ്ഥലം ലഭ്യമാക്കി. ഇതിലൂടെ 8764 ഭവനരഹിത കുടുംബങ്ങൾക്ക് വീട് നൽകാനായി. വനാവകാശ നിയമം, ഭൂമി വാങ്ങി നൽകൽ പദ്ധതി, നിക്ഷിപ്ത വനഭൂമി വിതരണം എന്നിങ്ങനെ വിവിധ പദ്ധതികളിലൂടെ 3000ത്തിലധികം ഏക്കർ വിതരണം ചെയ്തു.
ആദിവാസികളിലെ അഭ്യസ്തവിദ്യർക്ക് തൊഴിൽ ഉറപ്പാക്കാൻ വിർച്വൽ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് ആരംഭിക്കും. ആദിവാസികൾക്ക് ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും ഇടപെടലുണ്ടാകും. 500 ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരെ നിയമിക്കാൻ നടപടിയെടുക്കും.
ഒരു കുടുംബത്തിലെ ഒരാൾക്കെങ്കിലും ജോലി ഉറപ്പാക്കാനായി ഉപരിപഠനത്തിനും നൈപുണ്യ വികസനത്തിനും വേണ്ട പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.