കുപ്പിവെള്ളത്തിന് 13 രൂപ; സർക്കാർ തീരുമാനം ഹൈകോടതി തടഞ്ഞു

കൊച്ചി: കുപ്പിവെള്ളത്തിന് 13 രൂപയായി നിജപ്പെടുത്തിയ സംസ്ഥാന സര്‍ക്കാരിന്‍റെ ഉത്തരവിന് ഹൈകോടതി സ്റ്റേ. വെള്ളത്തിന് വിലയിടാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും കേന്ദ്രസർക്കാരിനാണ് അധികാരമെന്ന് ചൂണ്ടിക്കാട്ടി കുപ്പിവെള്ള ഉല്‍പാദകരുടെ സംഘടനയുടെ ഹരജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.

ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് വിലനിര്‍ണയം നടത്തേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന് ഹൈകോടതി ഉത്തരവിൽ പറയുന്നു. വിലനിര്‍ണയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറിന് ഹൈകോടതി നോട്ടീസ് അയച്ചു.

അവശ്യസാധന വില നിയന്ത്രണ നിയമപരിധിയില്‍ ഉള്‍പ്പെടുത്തിയാണ് കുപ്പിവെള്ളത്തിനു വില നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. 

Tags:    
News Summary - 13 for bottled water; The High Court blocked the government's decision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.