മ​രു​ന്നോ ഭ​ക്ഷ​ണ​മോ? പ​രി​ശോ​ധ​ന​യി​ല്ലാ​തെ ‘പോ​ഷ​ക ഉ​ൽ​പ​ന്ന’ വി​പ​ണി


മ​രു​ന്നു​മ​ല്ല, ഭ​ക്ഷ​ണ​വു​മ​ല്ല എ​ന്ന അ​വ​സ്ഥ​യി​ൽ വി​പ​ണി​യി​ലെ​ത്തു​ന്ന പോ​ഷ​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​ൽ ഡ്ര​ഗ്സ് വി​ഭാ​ഗ​ത്തി​ന് റോ​ളി​ല്ലാ​ത്ത​തും ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് അ​വ​ഗ​ണി​ക്കു​ന്ന​തി​നാ​ലും പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് ഭീ​ഷ​ണി

പാ​ല​ക്കാ​ട്: യു​വ​ത​ല​മു​റ​യു​ടെ ഫി​റ്റ്ന​സ് ശ്ര​ദ്ധ മു​ത​ലെ​ടു​ത്ത് സ​മ​സ്ഥാ​ന​ത്ത് ‘പോ​ഷ​ക ഉ​ൽ​പ​ന്ന’ വി​പ​ണി കൊ​ഴു​ക്കു​മ്പോ​ൾ ഭ​ക്ഷ്യ​സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ കാ​റ്റി​ൽ​പ​റ​ക്കു​ന്നു.

മ​രു​ന്നു​മ​ല്ല, ഭ​ക്ഷ​ണ​വു​മ​ല്ല എ​ന്ന അ​വ​സ്ഥ​യി​ൽ വി​പ​ണി​യി​ലെ​ത്തു​ന്ന ഈ ‘​പോ​ഷ​ണ​ഭ​ക്ഷ​ണ​ങ്ങ​ൾ’ പ​രി​ശോ​ധി​ക്കു​ന്ന​തി​ൽ ഡ്ര​ഗ്സ് വി​ഭാ​ഗ​ത്തി​ന് റോ​ളി​ല്ലാ​ത്ത​തും ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് അ​വ​ഗ​ണി​ക്കു​ന്ന​തി​നാ​ലും പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് ഭീ​ഷ​ണി​യാ​ണെ​ന്ന് വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്നു. ത​ടി​കു​റ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​തെ​ന്നും ആ​രോ​ഗ്യ​ജീ​വി​ത​ത്തി​ലേ​ക്കു​ള്ള ‘ന്യൂ​ട്രീ​ഷ്യ​ൻ ഡ​യ​റ്റു​ക​ളെ’​ന്നും അ​വ​കാ​ശ​പ്പെ​ട്ട് ന​ഗ​ര, ഗ്രാ​മ​ഭേ​ദ​മ​ന്യേ നൂ​റു​ക​ണ​ക്കി​ന് ഔ​ട്ട്​​ലെ​റ്റു​ക​ളാ​ണ് കോ​ർ​പ​റേ​റ്റ് ക​മ്പ​നി​ക​ൾ തു​റ​ന്നി​രി​ക്കു​ന്ന​ത്.

ആ​രു​മി​ല്ല പ​രി​ശോ​ധി​ക്കാ​ൻ

പോ​ഷ​ണ​ഭ​ക്ഷ​ണം എ​ന്ന ഗ​ണ​ത്തി​ൽ​പെ​ടു​ന്ന​തി​നാ​ൽ ഡ്ര​ഗ്സ് വി​ഭാ​ഗ​ത്തി​ന് പ​രി​ശോ​ധ​ന ന​ട​ത്താ​ൻ അ​നു​വാ​ദ​മി​ല്ല. ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​ത്. എ​ന്നാ​ൽ, വി​ല​കൂ​ടി​യ പോ​ഷ​ക ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ സാ​മ്പി​ളു​ക​ളി​ൽ അ​ധി​കം പ​രി​ശോ​ധ​ന ന​ട​ക്കാ​റി​ല്ല.

സാ​മ്പി​ളു​ക​ളെ​ടു​ത്ത് പ​രി​ശോ​ധ​ന​ക്ക് അ​യ​ക്കു​ന്ന ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ളി​ലെ സാ​മ്പ​ത്തി​ക​ച്ചെ​ല​വും സ​ങ്കീ​ർ​ണ​ത​യും ഭ​വി​ഷ്യ​ത്തും ഭ​യ​ന്ന് പ​ല​പ്പോ​ഴും ഭ​ക്ഷ്യ​സു​ര​ക്ഷ ജി​ല്ല ഓ​ഫി​സു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ പോ​ഷ​ക ഭ​ക്ഷ​ണ​ശാ​ല​ക​ളി​ലേ​ക്ക് തി​രി​ഞ്ഞു​നോ​ക്കാ​റി​ല്ല. അ​പൂ​ർ​വം ജി​ല്ല ഓ​ഫി​സു​ക​ൾ മാ​ത്ര​മാ​ണ് ന​ട​പ​ടി​ക്ക് മു​തി​രു​ന്ന​ത്.

ആ​ജീ​വ​നാ​ന്ത ‘ഭ​ക്ഷ​ണ’​ങ്ങ​ൾ

പോ​ഷ​ക ഉ​ൽ​പ​ന്ന​ങ്ങ​ളി​ലൂ​ടെ ക​മ്പ​നി​ക​ൾ മു​ന്നോ​ട്ടു​വെ​ക്കു​ന്ന പു​തി​യ ‘ആ​രോ​ഗ്യ​ശീ​ലം’ ആ​ജീ​വ​നാ​ന്തം തു​ട​ര​ണ​മെ​ന്നി​രി​ക്കെ മ​ണി ചെ​യി​ൻ മാ​തൃ​ക​യി​ൽ ‘ദീ​ർ​ഘ​കാ​ല’ പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്ത് ന​ട​പ്പാ​ക്കു​ന്ന വി​പ​ണി ത​ന്ത്ര​ങ്ങ​ളാ​ണ് ഈ ​മേ​ഖ​ല​യി​ൽ അ​ര​ങ്ങേ​റു​ന്ന​ത്.

ഇ​ത്ത​രം ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ അ​നി​യ​ന്ത്രി​ത ഉ​പ​യോ​ഗം ആ​രോ​ഗ്യ​ഭീ​ഷ​ണി​ക്കി​ട​യാ​ക്കു​മെ​ന്ന് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. പോ​ഷ​ക​ഭ​ക്ഷ​ണ​ത്തി​ന്റെ വി​ല​ക്കൂ​ടു​ത​ൽ ആ​ശ​ങ്ക​പ്പെ​ടു​ന്ന​വ​ർ​ക്കാ​യി ലൈ​സ​ൻ​സി ഏ​റ്റെ​ടു​ത്ത് കു​റ​ഞ്ഞ തു​ക​യി​ൽ ഉ​ൽ​പ​ന്നം ല​ഭ്യ​മാ​ക്കു​ന്ന സ്കീ​മു​ക​ളും ക​മ്പ​നി​ക​ൾ ആ​വി​ഷ്‍ക​രി​ച്ചി​ട്ടു​ണ്ട്, കൂ​ടു​ത​ൽ പേ​രെ ഉ​ൽ​പ​ന്ന​ങ്ങ​ളി​ലേ​ക്ക് ആ​ക​ർ​ഷി​ക്ക​ണ​മെ​ന്നു മാ​ത്രം.

നി​യ​മം പ​റ​യു​ന്ന​തെ​ന്ത്, ന​ട​ക്കു​ന്ന​തെ​ന്ത് ?

ഭ​ക്ഷ്യ​സു​ര​ക്ഷ​യും മാ​ന​ദ​ണ്ഡ​ങ്ങ​ളും (പ​ര​സ്യ​വും ക്ലെ​യി​മു​ക​ളും) നി​യ​ന്ത്ര​ണ​ങ്ങ​ൾ, 2018 നി​യ​മ​പ്ര​കാ​രം ഇ​ത്ത​രം ന്യൂ​ട്രി ഫു​ഡ്സ് പ്ര​ചാ​ര​ണ​ത്തി​ൽ തെ​റ്റാ​യ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല.

ഭ​ക്ഷ്യ​സു​ര​ക്ഷ നി​യ​മ​പ്ര​കാ​രം ഹൈ ​റി​സ്ക് കാ​റ്റ​ഗ​റി​യി​ലാ​ണ് ഇ​ത്ത​രം ഉ​ൽ​പ​ന്ന​ങ്ങ​ൾ വ​രു​ന്ന​ത്.

തെ​റ്റാ​യ വ്യാ​പാ​ര​ത​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ഭ​ക്ഷ​ണ​സാ​ധ​ന വി​ൽ​പ​ന, വി​ത​ര​ണം, ഉ​പ​യോ​ഗം, ഉ​പ​ഭോ​ഗം എ​ന്നി​വ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും നി​യ​മ​ത്തി​ൽ പ​റ​യു​ന്നു. പോ​ഷ​ക​പ​ര​മോ ആ​രോ​ഗ്യ​പ​ര​മോ ആ​യ ഗു​ണ​ങ്ങ​ളു​ണ്ടെ​ന്ന അ​വ​കാ​ശ​വാ​ദം ശാ​സ്ത്രീ​യ​മാ​യി തെ​ളി​യി​ക്ക​പ്പെ​ട​ണം.

ന്യൂ​ട്രീ​ഷ്യ​ൻ, ഡ​യ​റ്റെ​റ്റി​ക്സ്, മെ​ഡി​സി​ൻ വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത​യു​ള്ള​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ക​ട​ക​ളി​ൽ മാ​ത്ര​മേ ഇ​ത്ത​രം ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കാ​ൻ പാ​ടു​ള്ളൂ. എ​ന്നാ​ൽ അ​തൊ​ന്നു​മി​ല്ലാ​തെ എ​ഫ്.​എ​സ്.​എ​സ്.​എ.​ഐ​യു​ടെ വി​ൽ​പ​ന ര​ജി​സ്ട്രേ​ഷ​നി​ൽ മാ​ത്ര​മാ​യി ഇ​ത്ത​രം കോ​ർ​പ​റേ​റ്റ് ന്യൂ​ട്രീ​ഷ്യ​ൻ ഫു​ഡ് ലൈ​സ​ൻ​സി​ക​ൾ വീ​ടു​ക​ൾ തോ​റും ക​യ​റി​യി​റ​ങ്ങി വി​ൽ​പ​ന ന​ട​ത്തു​ന്നു​ണ്ട്.

ഓ​രോ ഉ​ൽ​പ​ന്ന​ത്തി​നും ‘പ്രോ​ഡ​ക്ട് അ​പ്രൂ​വ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്’ വേ​ണം. എ​ന്നാ​ൽ, ഭൂ​രി​ഭാ​ഗ​ത്തി​നും ഇ​വ​യി​ല്ല. വീ​ടു​ക​ളി​ൽ​പോ​ലും ഇ​ത്ത​രം ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​താ​യി പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് പാ​ല​ക്കാ​ട് ഭ​ക്ഷ്യ​സു​ര​ക്ഷ അ​സി. ക​മീ​ഷ​ണ​ർ വി. ​ഷ​ൺ​മു​ഖ​ൻ അ​റി​യി​ച്ചു. 

അശാസ്ത്രീയം; പാർശ്വഫല സാധ്യത

വ്യക്തികളുടെ ആരോഗ്യ പ്രശ്നങ്ങൾ ശാസ്ത്രീയമായി വിലയിരുത്തിയ ശേഷമല്ല ഇത്തരം ന്യൂട്രീഷണൽ സപ്ലിമെന്റുകൾ നൽകുന്നത്. അതുകൊണ്ടുതന്നെ ഇതിൽ പങ്കെടുക്കുന്നവരുടെ ആരോഗ്യ നില വിലയിരുത്തപ്പെടുന്നില്ല. ഇത്തരം സപ്ലിമെന്റ്സ് കഴിക്കുന്ന ഭൂരിഭാഗവും ഏതാനും ആഴ്ചകൾക്കുള്ളിൽ ഇത് അവസാനിപ്പിക്കുന്നതായി കാണാറുണ്ട്. ഇവർക്ക് തുടർന്ന് ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നുണ്ടോ എന്നതിലും പാർശ്വഫലങ്ങൾ സംബന്ധിച്ചും മെഡിക്കൽ മോണിറ്ററിങ് നടക്കുന്നില്ല.

മൾട്ടി ലെവൽ മാർക്കറ്റിങ് രീതിയിലാണ് ഇത്തരം ഉത്പന്നങ്ങളുടെ വിപണനം. ആദ്യം കണ്ണിയിൽ ചേരുന്ന ചിലർക്ക് സാമ്പത്തിക മെച്ചം ലഭിച്ചേക്കാം. പക്ഷെ പിന്നീട് ചേർക്കപ്പെടുന്നവർക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാകുന്നു.

ഇത്തരം ഉൽപന്നങ്ങൾ നൽകുന്നവർ ന്യൂട്രിഷണൽ സപ്ലിമെന്റ്സിന് ഒപ്പം ആഹാര ക്രമീകരണവും നിർദേശിക്കാറുണ്ട്. എന്നാൽ ഇത് മൂലമുണ്ടാകുന്ന ശാരീരിക മാറ്റങ്ങൾ പഠന വിധേയമാക്കാറില്ല. ഈ ചികിത്സ രീതിക്ക് ചില പാർശ്വഫലങ്ങൾ ഉള്ളതായി ശാസ്ത്രീയ പഠനങ്ങളും ലഭ്യമാണ്.

വ്യത്യസ്ത രോഗങ്ങൾക്ക് പ്രതിവിധി എന്ന തരത്തിലും ന്യൂട്രിഷണൽ സപ്ലിമെന്റസ് വിപണനം ചെയ്യപ്പെടുന്നു. ഇത്തരം പ്രചാരങ്ങൾ ഈ ഉത്പന്നങ്ങളുടെ ഉപഭോഗം വർധിപ്പിക്കും.രോഗം ഉള്ളവരും ഇല്ലാത്തവരും ഇവിടെ ഒരു പോലെയാണ് പരിഗണിക്കപ്പെടുന്നത്. ഇത് ശാസ്ത്രീയമല്ല, ഒപ്പം നിയമവിരുദ്ധവുമാണ്.

ഡോ. യു. നന്ദകുമാർ, ചെയർമാൻ, കാപ്സ്യൂൾ കേരള

Tags:    
News Summary - Medicine or food? Marketing of 'nutritional products' without inspection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.