കൊച്ചി: സംസ്ഥാനത്ത് ഈ വർഷം 1046 പേർ എച്ച്.ഐ.വി പോസിറ്റിവാണെന്ന് കണ്ടെത്തിയതായി ആരോഗ്യ വകുപ്പ്. ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കണക്കുകൾ പ്രകാരം 13,54,875 പേരാണ് പരിശോധന നടത്തിയത്. 6,48,142 പുരുഷന്മാരും 7,01979 സ്ത്രീകളും 4753 ട്രാൻസ്ജെൻഡേഴ്സുമാണ് പരിശോധനക്ക് വിധേയരായത്. ഇതിൽ 797 പുരുഷന്മാരും 240 സ്ത്രീകളും ഒമ്പത് ട്രാൻസ്ജെൻഡറുകളും പോസിറ്റിവായി.
എച്ച്.ഐ.വി അണുബാധ സാന്ദ്രത താരതമ്യേന കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്ന് അധികൃതർ വ്യക്തമാക്കി. പ്രായപൂർത്തിയായവരിലെ എച്ച്.ഐ.വി സാന്ദ്രത ദേശീയ തലത്തിൽ 0.22 ആണെങ്കിൽ അത് കേരളത്തിൽ 0.06 ആണ്. 2025ഓടെ പുതിയ എച്ച്.ഐ.വി അണുബാധയില്ലാതാക്കാനുള്ള യജ്ഞം ‘ഒന്നായ് പൂജ്യത്തിലേക്ക്’ എന്ന പേരിൽ ആരംഭിച്ചിട്ടുണ്ട്.
95:95:95 എന്ന ലക്ഷ്യമാണ് കൈവരിക്കാൻ ഉദ്ദേശിക്കുന്നത്. സമൂഹങ്ങൾ നയിക്കട്ടെ എന്നതാണ് ഈ വർഷത്തെ ലോക എയ്ഡ്സ് ദിന സന്ദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.