പാലക്കാട്: പാലക്കാട് -കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന നിർദിഷ്ട ഗ്രീൻ ഫീൽഡ് ദേശീയപാതയിൽ (എൻ.എച്ച് 966) സ്ഥാപിക്കുന്നത് 14 ടോൾ ബൂത്തുകൾ. പ്രവേശന കവാടത്തിനും അന്തിമ കവാടത്തിനും പുറമെ സർവിസ് റോഡുകളിൽനിന്നുള്ള കവാടങ്ങളുമായി ബന്ധപ്പെടുത്തിയും ടോൾ ബൂത്തുകൾ നിർദേശിച്ചിട്ടുണ്ട്. ഇവയിൽ ഏഴെണ്ണം പാലക്കാട് ജില്ലയിലാണ്.
പാതക്കായുള്ള സ്ഥലമെടുപ്പ് ദേശീയപാത അതോറിറ്റി ഏറക്കുറെ പൂർത്തിയാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസമാണ് നിർമാണ ഘട്ടത്തിലെ പാരിസ്ഥിതികാനുമതിക്കായുള്ള പൊതു തെളിവെടുപ്പ് പാലക്കാട്ട് നടന്നത്.
എൻ.എച്ച് 544നെയും എൻ.എച്ച് 66നെയും ബന്ധിപ്പിച്ചുള്ള ഈ നിയന്ത്രിത പ്രവേശന നാലുവരിപ്പാതയുടെ ദൈർഘ്യം 120.84 കിലോമീറ്ററാണ്. പാത യാഥാർഥ്യമാകുന്നതോടെ യാത്രസമയം നാല് മണിക്കൂറിൽനിന്ന് ഒന്നര മണിക്കൂറായി ചുരുങ്ങുമെന്നതാണ് മെച്ചം. മണിക്കൂറിൽ 80 -100 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാനാകുമെന്നാണ് അവകാശവാദം. 10,814.4 കോടിയാണ് ആകെ നിർമാണച്ചെലവ്. 900 ദിവസമാണ് നിർമാണ ദൈർഘ്യം.
210 കിലോമീറ്റർ പാതയോട് ചേർന്ന് സർവിസ് റോഡ് നിർമിക്കും. ഇതിൽ പാലക്കാട്ട് 49.554 കിലോമീറ്ററാണ് സർവിസ് റോഡ്. രണ്ട് റെയിൽവേ ഓവർ ബ്രിഡ്ജും നിർമിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.